മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം എന്ത് ചെയ്യണം.!? ഇനിയും അറിയാതെ പോവരുത്; ഉടൻ അറിയാത്തവരിലേക്ക് എത്തിക്കുക.!! | How To Find A Lost Phone
How To FInd A Lost Phone : പല സമയങ്ങളിലും നമ്മൾ അറിയാതെ മൊബൈൽ ഫോൺ നഷ്ടപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യുമെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. എന്നാൾ ഇത്തരം സാഹചര്യം ഉണ്ടായാൽ കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ആദ്യം തന്നെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അതിനായി പോൾ ആപ്പ് വഴി അല്ലെങ്കിൽ തുണ ആപ്പ് വഴിയോ പരാതി നൽകാവുന്നതാണ്.
പരാതിയിൽ നിങ്ങളുടെ ഐഎംഈ നമ്പർ പരാതിയുടെ കൂടെ ചേർക്കേണ്ടതാണ്. തുടർന്ന് നിങ്ങളുടെ ഐഎസ്പി വിളിച്ച് നിങ്ങളുടെ സിം ഏതാണോ അതിന്റ് ഡൂപ്ലിക്കേറ്റ് എടുക്കേണ്ടതാണ്. ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് ഇത് വഴി തടയാൻ കഴിയും. നിങ്ങളുടെ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനായി ആദ്യം ഒരു വെബ് ബ്രൌസറിൽ കയറുക.
ശേഷം ഫൈൻഡ് മൈ ഡിവൈസ് എന്ന് സർച്ച് ചെയ്യുക. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യുന അക്കൌണ്ടിൽ ലോഗിൻ ചെയ്യുക. ലോഗിൻ ആയതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ ഡാറ്റാ മുഴുവൻ ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ കാണും. ഈ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഫോൺ നഷ്ടപ്പെട്ടാൽ പോലീസിൽ മാത്രമല്ല സിഐഐആർ വെബ്സൈറ്റ് വഴി കയറുക നിങ്ങളുടെ എല്ലാ വിവരങ്ങളും ചേർത്ത് ഫോൺ നഷ്ടപ്പെട്ടു എന്ന് പരാതി നല്കുക.
ഇതു വഴി പരാതി നല്കുമ്പോൾ മൊബൈൽ ഫോൺ ലഭിക്കാൻ സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ നേരിട്ട് പോലീസ് സ്റ്റേഷൻ വഴി പരാതി നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാരണം നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിച്ച് ആരെങ്കിലും ദുരുപയോഗം ചെയ്താൽ നിങ്ങളുടെ പേരിൽ പോലീസിനു കേസ് എടുക്കാവുന്നതാണ്.