മായമില്ലാത്ത രസം പൊടി ഞൊടിയിടയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.!!!

“രസം” എല്ലാവർക്കും ഇഷ്ടമാണ്. ‘രസം’ ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. എന്നാൽ ആവശ്യമായ സാധനങ്ങൾ അപ്പപ്പോൾ പൊടിച്ചെടുത്ത് ഉപയോഗിക്കാൻ പലർക്കും മടിയാണ്. ഈ അവസരത്തില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തില്‍ രസം പൊടി വീട്ടിൽ തന്നെ നിങ്ങള്‍ക്ക് ഉണ്ടാക്കാൻ സാധിച്ചാലോ. ഇതാ രസം പൊടി ഉണ്ടാക്കുന്ന വിധം…

ആവശ്യമായ ചേരുവകൾ :

  • വറ്റൽ മുളക് – 8 എണ്ണം
  • ജീരകം – 1/ 2 ടീസ്പൂൺ
  • മല്ലി – 1 ടീസ്പൂൺ
  • കായം – ഒരു ചെറുത്
  • കുരുമുളക് – 1 ടീസ്പൂൺ
  • തുവരപ്പരിപ്പ് – 1 ടീസ്പൂൺ
  • കറിവേപ്പില – 1 തണ്ട്

മായം കലർത്താത്ത ശുദ്ധമായ രസം നമുക്കും ഉണ്ടാക്കാം. തയ്യാറാക്കാനായി ചൂടായ പാനിലേക്കു ഒരു കഷ്ണം കായം ചെറുതായൊന്നു വറുത്തെടുക്കാം. ശേഷം വറ്റൽ മുളക്, ജീരകം, മല്ലി, തുവരപ്പരിപ്പ് എന്നിവ ഓരോന്നായി ചൂടാക്കി എടുക്കണം. കുരുമുളകും കറിവേപ്പില കൂടി ഇതുപോലെ വറുത്തെടുക്കാം.

വറുത്തെടുത്തവയെല്ലാം നല്ല വണ്ണം തണുത്തു വരുമ്പോൾ മിക്സിയിൽ അൽപ്പം തരിയോട് കൂടി പൊടിച്ചെടുക്കാം. രസം പൗഡർ തയ്യാർ. ഇതിനെ കാറ്റുകടക്കാത്ത രീതിയിൽ എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ അടച്ചുവെച്ചു സൂക്ഷിക്കാം. ഈ മിക്സ് രണ്ടു മാസം വരെ കേടുവരാതെ നമുക്ക് ഉപയോക്കാനും കഴിയും. ട്രൈ ചെയ്തു നോക്കൂ.. credit : Garam Masala

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :