
കോടികൾ മുടക്കിയ അത്യാഢംബര കല്യാണം!! ജയ്‌പൂരിനെ ഞെട്ടിച്ച വിവാഹ ആഘോഷം; സിനിമ ലോകം മൊത്തം അണിനിരന്ന് കല്യാണം കണ്ട് കണ്ണ് തള്ളി ജനങ്ങളും… | Hirangi Gautham Marriage Video Viral Malayalam
Hirangi Gautham Marriage Video Viral Malayalam : ഹോളിവുഡ്, മോളിവുഡ് നായകന്മാരും നായികന്മാരും സംവിധായകരും ഗായകരും എന്ന് വേണ്ട പ്രമുഖരായ എല്ലാ വ്യക്തികളും ഒരുപോലെ പങ്കെടുക്കുകയും ആഘോഷമാക്കി തീർക്കുകയും ചെയ്ത ചടങ്ങാണ് ഏഷ്യാനെറ്റ് ഡയറക്ടർ ആയ കെ മാധവന്റെ മകന്റെ വിവാഹം. രാജസ്ഥാനിലെ ജയ്പൂരിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്…
മോഹൻലാൽ, അക്ഷയ് കുമാർ, കരൺ ജോഹർ, കമൽഹാസൻ, പൃഥ്വിരാജ്, ആമിർ ഖാൻ, വ്യവസായി എം എ യൂസഫലി തുടങ്ങിയ പ്രമുഖരെല്ലാം അന്ന് ചടങ്ങിൽ പങ്കെടുക്കാനായി അവിടെ എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന ഓരോ താരങ്ങളുടെയും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് ഉണ്ടാക്കിയത്. കെ മാധവന്റെ മകനായ ഗൗതവും, ഹിരങ്കിയും ആണ് വിവാഹിതരായത്. ഇതുവരെ സിനിമ മേഖല ഒന്നും തന്നെ കാണാത്ത തരത്തിലുള്ള ആഘോഷമാണ് വിവാഹത്തിന് സംഘടിപ്പിച്ചിരുന്നത്.
ചടങ്ങിൽ മോഹൻലാലും അക്ഷയ് കുമാറും ഒന്നിച്ചു നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് പിന്നാലെ പൃഥ്വിരാജിനൊപ്പം ഡാൻസ് കളിക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റീഫൻ ദേവസ്സി, ശങ്കർ മഹാദേവൻ എന്നിവരുടെ കലാ വൈഭവങ്ങൾ അന്ന് വിവാഹ വേദിയിൽ പരക്കെ ശ്രദ്ധ നേടിയിരുന്നു. പരിപാടിയിൽ അവതാരിക ആയി എത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു. വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും പകർത്തിയത് മാജിക് മോഷൻ മീഡിയയാണ്.
ഇപ്പോഴിതാ ഈ കല്യാണ പരിപാടിയുടെ ഒരു പ്രമോ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണ ചടങ്ങിലെ പ്രധാന ഹൈലൈറ്റുകളെല്ലാം ഉൾപ്പെടുത്തിയാണ് മാജിക് മോഷൻ മീഡിയ ഈ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ഇപ്പോൾ മാജിക് മോഷൻ മീഡിയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായി ഇങ്ങനെ കുറിച്ചിട്ടുമുണ്ട്. We love how the facades of the Rambagh Palace, Jaipur came to life for this star-studded affair! Graced by some of the finest faces of Indian Cinema Industry, Gautham tied the knot with Hirangi and the celebration was indeed a beautiful sight te behold! Check it out yourself…
View this post on Instagram