വിദ്യാർത്ഥികളായ കൗമാരക്കാരുടെ കഥ പറയുന്ന ചിത്രം; സൗഹൃദവും പ്രണയവും സംഗീതവും ഇഴ ചേർന്ന അതി മനോഹരമായ ഫീൽ ഗുഡ് മൂവി… | High School Musical Movie Review Malayalam

High School Musical Movie Review Malayalam : കെന്നി ഓർട്ടെഗയുടെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് ” ഹൈ സ്കൂൾ മ്യൂസിക്കൽ”. ഒരു അമേരിക്കൻ മ്യൂസിക്കൽ ടെലിവിഷൻ ചിത്രമായ ഹൈ സ്കൂൾ മ്യൂസിക്കൽ എഴുതിയത് പീറ്റർ ബാർസോച്ചിനി ആണ്. വനേസ ഹെഡ്‌ജെന്റ്, സാക്ക് എഫ്രോൺ, ആഷ്‌ലി ടിസ്ടേൽ, ലൂക്കാസ് ഗ്രബീൽ മോണിക് കോമാൻ എന്നിവർ അഭിനയിച്ച ചിത്രത്തിന്റെ നിർമ്മാണം ഡോൺ ഷെയിനാണ് നിർവഹിച്ചത്.

ചിത്രത്തിലേക്ക് നോക്കിയാൽ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്
പുതുവർഷ രാവിൽ ഒരു പാർട്ടിയിൽ വെച്ച് ഹൈസ്‌കൂൾ ജൂനിയർമാരായ ട്രോയ് ബോൾട്ടണും (സാക് എഫ്രോൺ) ഗബ്രിയേല മോണ്ടെസും (വനേസ ഹഡ്‌ജെൻസ് കണ്ടുമുട്ടുന്നു. തുടർന്ന്,അവധിക്കാലത്ത് ഒരു സ്കീ ലോഡ്ജിലെ പാർട്ടിയിലേക്ക് ഇരുവരേയും ഒരുമിച്ച് കരോക്കെ പാടാൻ ക്ഷണിക്കുന്നു. അവർ പാടുമ്പോൾ അവർക്കിടയിൽ ഒരു കണക്ഷൻ ഉണ്ടെന്ന് ഇരുവരും മനസിലാക്കുകയും ചെയ്യുന്നതും ചിത്രത്തിൽ കാണാം.

പിന്നീട് ക്രിസ്മസ് അവധി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം തന്റെ ഹോംറൂമിൽ ട്രോയ് ഗബ്രിയേലയെ കാണുന്നതും തുടർന്ന് അവൾ ന്യൂ മെക്സിക്കോയിൽ ആൽബുകെർക്കിലെ ഹൈസ്കൂളിലേക്ക് മാറിയെന്ന വിവരം അവൾ പറയുന്നതും കാണം. തുടർന്ന് ചിത്രത്തിൽ ശീതകാല സംഗീത ഓഡിഷനുകൾക്കുള്ള സൈൻ-അപ്പ് ചെയ്യേണ്ട കാര്യങ്ങൾ കാണിക്കുന്നുണ്ട്.തുടർന്ന് നമ്മുടെ ഗബ്രിയേലയ്ക്ക് ഓഡിഷനിൽ താൽപ്പര്യം ഉണ്ടെന്ന് കരുതി ഡ്രാമ ക്ലബ് പ്രസിഡന്റ് ആയ ഷാർപേ ഇവാൻസ് എത്തുന്നു.

ഇതിനിടയിൽ മത്സരം ഇല്ലാതാക്കാനായി ആഗ്രഹിക്കുന്ന ഷാർപേ പുതിയ പെൺകുട്ടിയെ അന്വേഷിക്കുന്നതും തുടർന്ന് ഇവർ സ്കോളാസ്റ്റിക് ഡെക്കാത്‌ലോണിന്റെ ക്യാപ്റ്റനായ ടെയ്‌ലർ മക്കെസി ഗബ്രിയേലയുടെ പഴയകാല അക്കാദമിക നേട്ടങ്ങളെ കുറിച്ച് കണ്ടെത്തുകയും ചെയ്യുന്നതും കാണാം. ഇതോടെ ടെയ്‌ലറും ഗബ്രിയേലയും ഉറ്റ സുഹൃത്തുക്കളായി മാറുന്നു തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമായി എത്തിയ ഒരു മ്യൂസിക്കൽ കോമഡി ചിത്രമാണ് “ഹൈ സ്കൂൾ മ്യൂസിക്കൽ”.

Rate this post