കൊളസ്‌ട്രോൾ കൂടുമ്പോൾ നമുക്ക് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് പലരിലും വരുന്ന ഒരു അസുഖമാണ്. ഇന്ന് പ്രായഭേദമന്യെ എല്ലാവരെയും പിടികൂടിന്ന ഒന്നാണിത്. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.ഉയര്‍ന്ന അളവിലാണ് നിങ്ങളില്‍ കൊളസ്ട്രോള്‍ എങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

രക്തത്തിൽ total കൊളസ്‌ട്രോളിന്റെ അളവ് 230-240 റേഞ്ചിൽ ആണെങ്കിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല, എന്നാൽ അതിൽ കൂടുതലാണ് അളവെങ്കിൽ തീർച്ചയായും symptoms കാണിച്ചു തുടങ്ങും. പ്രത്യേകിച്ച് ക്ഷീണം, തളർച്ച, കുറച്ച് ആയാസപ്പെടുമ്പോഴേക്കും കിതപ്പ്, ഉറക്കക്കൂടുതൽ എന്നിവ ഭൂരിഭാഗം പേരിലും, കണ്പോളകളിലും മുഖത്തും ആണി പോലുള്ള കുരുക്കൾ), കണ്ണിന് താഴെ വെള്ളപ്പാണ്ട്, വായിൽ വെള്ളം തെളിയൽ പ്രത്യേകിച്ച് സംസാരിക്കുമ്പോഴും മറ്റും, പൊണ്ണത്തടി, കൂർക്കം വലി തുടങ്ങിയ ലക്ഷണങ്ങൾ വളരെ കുറച്ചു പേരിലും കണ്ട് വരുന്നു.. ഇങ്ങനെയുള്ളവർ രക്തപരിശോധനയിലൂടെ ഉറപ്പു വരുത്തുകയും വേണ്ട ചികിത്സ തേടുകയും വേണം.

അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം തന്നെ കൊളസ്‌ട്രോളിന്റെയും പ്രധാന കാരണം. ജങ്ക് ഫുഡ്സ് , കാർബോണേറ്റഡ് പാനീയങ്ങൾ, നെയ്യ്, വെണ്ണ, ചീസ്, പാക്കറ്റിൽ കിട്ടുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ, പുറത്തുനിന്നുമുള്ള ബർഗറുകൾ, സാൻവിച്ചുകൾ എന്നിവ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.