ഹെർണിയ വരാനുള്ള പ്രധാന കാരണം

ശരീരത്തിലെ മാംസപേശികൾ ദുർബലമാകുമ്പോൾ അതുവഴി ശരീരത്തിലെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ. ‘കുടലിറക്കം’ എന്നാണ് ഹെര്‍ണിയ രോഗം അറിയപ്പെടുന്നത്. ‘കുടല്‍വീക്കം’ എന്നും ഇതിനെ പറയാറുണ്ട്. വയറ്റിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

പുറത്തുചാടുന്നത് ചിലരില്‍ ചെറുകുടലിന്റെ ഭാഗമായിരിക്കും. ചിലരില്‍ വന്‍കുടലിന്റെ ഭാഗമായിരിക്കും. അപൂര്‍വമായിട്ടാണെങ്കിലും മൂത്രാശയത്തിന്റെ ഭാഗവും ഇത്തരത്തില്‍ പുറത്തുചാടുന്നുണ്ട്. നാഭിയുടെ അടിഭാഗത്താണ് പ്രധാനമായും ഹെര്‍ണിയ രൂപപ്പെടുന്നത്. അമിതഭാരമോ കുടവയറോ ഉള്ളവരില്‍ ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ ശരീരായാസമാണ് മറ്റൊരു പ്രധാന കാരണം. വിട്ടുമാറാത്ത ചുമ, കഠിനമായ മലബന്ധം എന്നിവ ഹെര്‍ണിയയ്ക്ക് കാരണമാകാം.

ശസ്ത്രക്രിയയാണ് ഹെര്‍ണിയക്കുള്ള പരിഹാരമാര്‍ഗ്ഗം. ഓരോ ഹെര്‍ണിയക്കും അനുസരിച്ചാണ് ശസ്ത്രക്രിയ നടത്തുക. എന്നാല്‍ ശസ്ത്രക്രിയയില്‍ പാളിച്ച സംഭവിച്ചാല്‍ അത് വീണ്ടും ഹെര്‍ണിയ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഒരിക്കൽ സർജറി ചെയ്ത വരിലും വീണ്ടും സർജറി ആവശ്യമായി വന്നേക്കാം. ഹെർണിയയുടെ സ്വഭാവം, രോഗിക്കുള്ള ബുദ്ധിമുട്ടുകൾ, രോഗിയുടെ പൊതുവായ ആരോഗ്യം ,പ്രായം എന്നിവ പരിഗണിച്ച് മാത്രമേ സർജറി ചെയ്യാറുള്ളൂ. ഹെർണിയ വരാനുള്ള പ്രധാന കാരണങ്ങളും ചികിത്സയെയും കുറിച്ച് ഡോക്ടർ വിശദീകരിക്കുന്ന വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.