ആയിരം കോഴിക്ക് അര കാട; കാട മുട്ട കഴിച്ചാലുള്ള ഗുണങ്ങൾ

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. കുട്ടികള്‍ക്ക് ധൈര്യമായി കൊടുക്കാവുന്ന മുട്ടയാണ് കാട മുട്ട. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്. കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം ‘ആയിരം കോഴിയ്ക്ക് അര കാട’ എന്നൊരു ചൊല്ലു പോലും ഉണ്ട്. കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും.

കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ചിലര്‍ക്ക് കോഴിമുട്ട കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്നു. എന്നാല്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.