അച്ഛൻറെ സ്നേഹം, മുത്തച്ഛൻ ലോകം; മൂന്ന് തലമുറ ഒന്നിച്ചൊരു വീഡിയോയിൽ… | Harishree Asokan Family Moments Malayalam

Harishree Asokan Family Moments Malayalam : അച്ഛൻറെ സ്നേഹം, മുത്തച്ഛൻ ലോകം;മൂന്ന് തലമുറ ഒന്നിച്ചൊരു വീഡിയോയിൽ… പ്രശസ്ത ചലച്ചിത്ര നടൻ ഹരിശ്രീ അശോകന്റെ മകനും യുവ ചലച്ചിത്ര താരവുമായ അർജുൻ അശോകൻ വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻറെതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. പറവ, മന്ദാരം, ജൂൺ എന്നീ ചിത്രങ്ങളിലൂടെ താരം വളരെ പെട്ടെന്നാണ് ധാരാളം ആരാധകരെ നേടിയെടുത്തത്. 2012 ൽ പുറത്തുവന്ന ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം അഞ്ചു വർഷത്തിനിപ്പുറം പറവ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

സൗബിൻ സംവിധാനം ചെയ്ത പറവയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതു കഥാപാത്രവും തൻറെ കയ്യിൽ ഭദ്രമാണെന്ന് ചെറിയ സമയം കൊണ്ട് തന്നെ തെളിയിക്കുവാൻ അർജുന് സാധിച്ചിട്ടുണ്ട്. സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകൻറെ മകൻ എന്നത് ഗുണം ആയെന്നും അത്തരത്തിലൊരു കോറിഡോർ സിനിമാമേഖലയിൽ ഉണ്ടെന്ന് അർജുൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പേടി ഉണ്ടായിരുന്നു എന്നും നല്ല ടെക്നിക്കൽ സപ്പോർട്ട് ലഭിച്ചത് കൊണ്ടും സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോൾ പിടിക്കുന്നത് എന്നും അർജുൻ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അർജുനും ഭാര്യ നിഖിതയ്ക്കും 2020 നവംബറിലാണ് പെൺകുഞ്ഞ് ജനിച്ചത്. അച്ഛനായ വിവരം അർജുൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ എത്തിയെന്നാണ് താരം അന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിയും ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേഷുമായുള്ള അർജുന്റെ വിവാഹം നടന്നത്.

ഇപ്പോൾ മകൾ അൻവിയ്ക്കും അച്ഛൻ ഹരിശ്രീ അശോകനും ഒപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അർജുൻ. അച്ഛന്റെയും മുത്തച്ഛൻ ഹരിശ്രീ അശോകൻറെയും കൈകൾ പിടിച്ച് അൻവി നടക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. അച്ഛൻറെ സ്നേഹം മുത്തച്ഛൻ ലോകം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് തലമുറ ഒന്നിച്ചു ചേരുന്ന വീഡിയോ കുറഞ്ഞ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

Rate this post