അതെ!! ആ യാത്ര തുടങ്ങുകയാണ്; പ്രതിഭയോടൊപ്പവും പ്രതിഭാസത്തിനോടൊപ്പവും; സന്തോഷം പങ്കുവെച്ചു നടൻ ഹരീഷ് പേരടി… | Hareesh Peradi In Malaikottai Valiban Movie News Malayalam
Hareesh Peradi In Malaikottai Valiban Movie News Malayalam : മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ ഹരീഷ് പേരടിയും ഉണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പലതവണ ഹരീഷ് പേരടി തന്നെയാണ് ചിത്രത്തിൽ താനും പങ്കാളിയാകുന്നു എന്ന വിവരം പ്രേക്ഷകരോട് അറിയിച്ചത്. വളരെ വ്യത്യസ്തമായ രീതിയിൽ ഒരുപാട് സസ്പെൻസുകൾ പ്രേക്ഷകർക്ക് നൽകിയായിരുന്നു ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം. രാജസ്ഥാൻ പ്രധാന ലൊക്കേഷനായ സിനിമയിൽ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുന്നത് എന്ന അഭ്യൂഹവും സിനിമാപ്രേമികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്.
ജനുവരി 10-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പറഞ്ഞത് .ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീഴും . ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത് .ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ആരാധകരോന്നടങ്കം.അതെ…ആ യാത്ര തുടങ്ങുകയാണ്… എന്നിലെ നടൻ കാത്തിരുന്ന യാത്ര… പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര…അനുഗ്രഹിക്കുക… മലൈക്കൊട്ട വാലിബൻ. എന്ന അടിക്കുറിപ്പോട് കൂടിയാണ് ഹരിഷ് പാരഡി തന്റെ ഫേസ്ബുക്ക് പേജിൽ ചിത്രത്തിൽ താനും ഉണ്ടെന്ന് വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുകയാണ്.
മോഹൻലാൽ – ലിജോ ജോസ് പല്ലിശ്ശേരി ചിത്രം വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ പല വിവരങ്ങളും ആരാധകരാല്‍ പ്രചരിക്കുന്നുണ്ട് . ഈ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആവേശം പൃഥ്വിരാജും പങ്കുവെച്ചിരുന്നു. ഒത്തിരി ആവേശത്തോടെയാണ് ആരാധകർ ഈ ചിത്രത്തിന് കാത്തിരിക്കുന്നത്. പെല്ലിശ്ശേരി എന്ന സംവിധായകന്റെ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള ആരാധകർ. ഈ സിനിമയും അ ങ്ങനെയായിരിക്കും എന്ന പ്രതീക്ഷയിലാണ് മലയാള സിനിമ ലോകം.