കയ്യിൽ ബീർ ഗ്ലാസും പടക്കവും ആഘോഷങ്ങളും.!! വിവാഹ ശേഷം ആദ്യത്തെ വിശേഷം; ടർക്കിയിലേക്ക് പറപറന്ന് തെന്നിന്ത്യൻ താരസുന്ദരി ഹൻസികയും ഭർത്താവും.!! | Hansika Motwani Birthday Celebration
Hansika Motwani Birthday Celebration : തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഹൻസിക മോട്‌വാനി. സുന്ദരിയും ഫിറ്റും ആയ ഹന്‍സിക മലയാളി പ്രേക്ഷകർക്കും ഇഷ്ട താരം തന്നെയാണ്. ബാലതാരമായി ‘ഷക ലക ബൂം ബൂം’ എന്ന ടിവി സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം അധികം വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു.
തമിഴിനു പുറമെ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിജയ്, അല്ലു അര്‍ജുന്‍, സൂര്യ, കാര്‍ത്തി, ചിമ്പു, ധനുഷ്, ജയം രവി, വിശാല്‍, ആര്യ തുടങ്ങിയ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം ഹന്‍സിക നായികയായി എത്തി. അഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട് അവയെല്ലാം തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്.
ഇപ്പോഴിതാ താരം തന്റെ ഭർത്താവ് സൊഹേൽ കതൂരിയയ്‌ക്കൊപ്പം ജന്മദിനം ആഘോഷിക്കുകയും ചിത്രങ്ങളും വീഡിയോകളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. “എനിക്ക് ജന്മദിനാശംസകൾ” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
വൈറ്റ് റോക്കിൽ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്. വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ ഏറ്റവും ചെറിയ രീതിയിൽ തുർക്കിയിൽ വച്ചാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചിട്ടുള്ളത്. നിരവധി താരങ്ങളും ആരാധകരുമാണ് ഹൻസികക്ക് പിറന്നാളാശംസകൾ നേർന്ന് രംഗത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഡിസംബറിൽ ആയിരുന്നു ഹൻസിക വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സുഹൃത്തായ സൊഹെയ്ന്‍ ഖതുരിയയെ താരം വിവാഹം കഴിക്കുന്നത്. വലിയ ആഘോഷമായി നടന്ന വിവാഹം ഡോക്യൂ സീരീസായി ഹോട്ട്സ്റ്റാറിലുമെത്തിയിരുന്നു.