പ്രണയവിലാസം നായകൻറെ പുതിയ വിശേഷം അറിഞ്ഞോ.!? സ്വപ്‍ന സാക്ഷാത്കാരത്തിൽ യുവ നടന്‍; പ്രിയതാരം യാത്ര ഇനി ബി.എം.ഡബ്ല്യു ആഡംബരത്തിൽ… | Hakkim shahjahan New Car Malayalam
Hakkim shahjahan New Car Malayalam : ബി.എം.ഡബ്ല്യു. കൂപ്പ് എസ്.യു.വി. എക്‌സ്4 സ്വന്തമാക്കി യുവനടന്‍ ഹക്കീം ഷാജഹാന്‍; സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലാകുന്നു. നിരവധി മലയാള സിനിമകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ഹക്കീം ഷാജഹാൻ.
സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ഇദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇദ്ദേഹത്തിന്റെതായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിൽ റിലീസ് ആയ ചിത്രമാണ് പ്രണയവിലാസം. വളരെ നല്ല ഒരു തീയറ്റർ പെർഫോർമൻസ് ആണ് അദ്ദേഹം ഈ സിനിമയിൽ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ഈ സിനിമ വളരെ വലിയ ഒരു വിജയം ആയിരുന്നു. ഈ സന്തോഷത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ഇപ്പോൾ ഷാജഹാനെ തേടി എത്തിയിരിക്കുകയാണ്.
ഒരു ആഡംബര വാഹനം എന്ന സന്തോഷമാണിത്. ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ കൂപ്പ് എസ്.യു.വി. മോഡലായ എക്സ്4 x ഡ്രൈവ് എം സ്പോർട്ട് വാഹനമാണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ മുൻനിര പ്രീ ഓൺഡ് കാർ വിതരണക്കാരായ റോയൽ ഡ്രൈവിന്റെ കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. അദ്ദേഹം ഒറ്റയ്ക്ക് ആയിരുന്നില്ല കുടുംബസമേതം എത്തിയായിരുന്നു ഈ വാഹനം ഷോറൂമിൽ നിന്നും ഏറ്റുവാങ്ങിയത്. വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഇഷ്ട വാഹനം സ്വന്തമാക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ റോയൽ ഡ്രൈവ് ആണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ബി.എം.ഡബ്ല്യു. എക്സ്4 x ഡ്രൈവ് 20ഡി എം സ്പോർട്ട് 2019 മുതൽ 2022 വരെ എത്തിച്ചിരുന്ന പതിപ്പാണ്. 62 ലക്ഷം രൂപ മുതലായിരുന്നു ഈ വാഹനത്തിന്റെ ഷോറും വിലയെന്നാണ് കരുതുന്നത് . 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിനാണ് എക്സ്4 X ഡ്രൈവ് 20ഡി മോഡലിൽ പ്രവർത്തിക്കുന്നത്. ഇത് 187.7 ബി.എച്ച്.പി. പവറും 400 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയുടെ അകമ്പടിയോടെയാണ് എക്സ്4 എന്ന കൂപ്പ് എസ്.യു.വി. ബി.എം.ഡബ്ല്യു. ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.