വായിലിട്ടാൽ അലിഞ്ഞുപോകുന്ന സോഫ്റ്റായ ഗുലാബ് ജാമുൻ 😋😋 പാൽ പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം 👌😋
വായിലിട്ടാൽ അലിഞ്ഞുപോകുന്ന സോഫ്റ്റായ ഗുലാബ് ജാമുൻ 😋😋 പാൽ പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം 👌😋 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ
- പഞ്ചസാര പാനി-
- വെള്ളം -1.5 കപ്പ്
- പഞ്ചസാര -1 കപ്പ്
- നാരങ്ങ നീര് – 1/2 ടീസ്പൂൺ
- ഏലയ്ക്ക -3 എണ്ണം
ജാമുൻ-
- പാൽ പൊടി -1/2 കപ്പ്
- മൈദ – 1 ടേബിൾ സ്പൂൺ
- റവ – 1 ടീസ്പൂൺ
- ബേക്കിങ് സോഡ – ഒരു നുള്ള്
- നെയ്യ് – 1 ടേബിൾ സ്പൂൺ
- പാൽ – 2 ടേബിൾ സ്പൂൺ
- തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ 1.5 കപ്പ് വെള്ളം ഒഴിക്കുക, 1 കപ്പ് പഞ്ചസാര, ഏലയ്ക്ക എന്നിവ ചേർത്ത് 8-10 മിനിറ്റ് വരെ മീഡിയം തീയിൽ തിളപ്പിക്കുക. ചെറുതായി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ബൗളിൽ പാൽപ്പൊടി, മൈദ, റവ, നെയ്യ് , പാൽ എന്നിവ ചേർത്ത് കുഴച്ചെടുക്കുക.
കയ്യിൽ അല്പം എണ്ണ തേച്ച് കുഴച്ച മാവിൽ നിന്ന് അൽപ്പം എടുത്ത് പൊട്ടി പോകാതെ ചെറിയ ഉരുളകൾ ആക്കുക. ചൂടായ എണ്ണയിലേക്ക് 3-4 ഉരുളകൾ ഇട്ട് ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ ചെറിയ തീയിൽ വറുത്തെടുക്കുക. വറുത്തെടുത്ത ജാമുൻ ചൂട് പഞ്ചസാര ലായനിയിൽ ഇടുക. കുറഞ്ഞത് 2 മണിക്കൂർ ജാമുൻ പഞ്ചസാര ലായനിയിൽ വയ്ക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Paradise HealthNGardening – PHnG ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Paradise HealthNGardening – PHnG