രണ്ടു പെൺ കുട്ടികളുടെ അച്ഛനായതിനു ശേഷം ആദ്യത്തെ ഫാദേഴ്സ് ഡേ.!! അച്ഛനെന്ന നിലയിൽ കണ്ണ് നിറഞ്ഞത്ത് അന്നാണ്; മകളുടെ സർപ്രൈസ് പങ്കുവെച്ച് പക്രു ചേട്ടൻ.!! | Guinness Pakru Fathers Day Note Viral

Guinness Pakru Fathers Day Note Viral : ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഗിന്നസ് പക്രു. ഒട്ടനവധി  കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കീഴടക്കിയിട്ട് നാളു കുറെ ആയി. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം കുടുംബത്തിലെ വിശേഷങ്ങളും  മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും  മുടങ്ങാതെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്.

അത്തരത്തിൽ ഫാദേഴ്‌സ് ഡേയായ ഇന്നലെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൈ ടു ഡോട്ട്സ് എന്ന അടിക്കുറിപ്പോടെ  പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. സെൻ റോബിൻ ആണ് അച്ഛന്റെയും മക്കളുടെയും മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. രണ്ടു പെണ്മക്കളുടെ അച്ഛനായതിനു ശേഷമുള്ള ആദ്യ ഫാദേഴ്‌സ് ഡേ ആയതിനാൽ തന്നെ ഇത് ഒരു അല്പം സ്പെഷ്യൽ ആണെന്നാണ് താരം പറയുന്നത്.

കഴിഞ്ഞിടയ്ക്കായിരുന്നു ഗിന്നസ് പക്രുവിനും ഭാര്യയ്ക്കും രണ്ടാമതൊരു പെൺകുട്ടി കൂടി ജനിച്ചത്. കുഞ്ഞു ജനിച്ചതുമുതലുള്ള എല്ലാ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. മൂത്ത മകൾ ദീപ്ത ഇതോടെ ഒരു ചേച്ചി അമ്മ ആയിരിക്കുന്നു എന്നായിരുന്നു  അന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്‍റെ ഭാര്യ ഗായത്രി കുഞ്ഞിന്  ജന്മം നല്‍കിയത്. മകള്‍ ദീപ്ത അടക്കം ബന്ധുക്കള്‍ ഉണ്ടായിരുന്നു.

ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് രണ്ടാമതൊരു മകൾ ജനിച്ച സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചത്. ഒപ്പം അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും താരം നേർന്നിരുന്നു. താൻ ഒരിക്കലും വീട്ടില്‍ കണിശക്കാരനായ അച്ഛനല്ലെന്നും  കുട്ടിക്കാലം തൊട്ടേ മോളുടെ ഏറ്റവും അടുത്ത ഫ്രണ്ടാണ് താൻ എന്നും മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. വീട്ടിൽ വരുന്ന സമയത്ത് തമാശകളും കളിയും ചിരിയും ആയിരിക്കും എപ്പോഴും . അവൾക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ തന്നോടു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Rate this post