അച്ഛന്റെ പപ്പി മോൾ വലിയ പെണ്ണായി.!! മകളെ നെഞ്ചോട് ചേർത്ത് പക്രു ചേട്ടൻ; അച്ഛന്റേം മകളുടേം അകമഴിഞ്ഞ സ്നേഹം ആരാധകരുടെ കണ്ണ് നിറക്കുന്നു.!? | Guinness Pakru Ajay Kumar Elder Daughter Deeptha Keerthi Birthday Celebration Malayalam

Guinness Pakru Ajay Kumar Elder Daughter Deeptha Keerthi Birthday Celebration Malayalam : ഗിന്നസ് പക്രുവിനെ അറിയാത്തതായി മലയാളികൾ ഉണ്ടാവില്ല. അജയകുമാർ എന്നാണ് യഥാർത്ഥ പേര്. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമേ ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ നിർമ്മാതാവ് എന്ന നേട്ടവും പക്രുവിനെ തേടിയെത്തിയിരുന്നു. 2005 ൽ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്.

ഈ ചിത്രം 2008 അജയകുമാറിന് ഗിന്നസ് പുരസ്കാരം നേടിക്കൊടുത്തു. ഫാൻസി ഡ്രസ്സ് എന്ന സിനിമ പക്രുവിന് ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവ് എന്ന പദവി നേടിക്കൊടുത്തു. 76 സെന്റിമീറ്റർ മാത്രമാണ് ഇദ്ദേഹത്തിന്റെ ഉയരം. ജീവിതത്തിൽ ഉയരക്കുറവ് കാരണം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം സധൈര്യം നേരിട്ട് മുന്നോട്ടു നീങ്ങുകയാണ് താരം. 2006 ലാണ് പക്രുവിന്റെ ജീവിതത്തിലേക്ക് ഗായത്രി കടന്നു വരുന്നത്. ഗായത്രിയെ വിവാഹം കഴിച്ചപ്പോൾ ആ ദാമ്പത്യം നിലനിൽക്കില്ല എന്ന് പറഞ്ഞവർ ഏറെയായിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞിട്ട് 16 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇരുവർക്കും ദീപ്തി കീർത്തി എന്ന ഒരു പൊന്നോമന മകളും ഉണ്ട്. അച്ഛനും മകളും തമ്മിലുള്ള അകമഴിഞ്ഞ സ്നേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അച്ഛനോളം എത്തിയ മകളുടെ ചിത്രം ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ വർഷങ്ങൾക്കിപ്പുറം അച്ഛനേക്കാൾ വലിയ മകൾ ആയിരിക്കുകയാണ് ദീപ്തി കീർത്തി. ആരാധകർക്കായി പക്രു തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ ഇതാ മകളോടൊത്ത് കേക്ക് മുറിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. “Birthday girl, DeeptiKeerthi” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറമുള്ള വസ്ത്രം അണിഞ്ഞ് ചുവപ്പ് നിറമുള്ള റോസാപ്പൂക്കൾ അലങ്കരിച്ച കേക്കാണ് അച്ഛനും മകളും ചേർന്ന് മുറിക്കുന്നത്. കേക്ക് മുറിക്കുകയും പരസ്പരം കേക്ക് കൊടുക്കുകയും ചെയ്യുന്നു. വളരെ ലളിതമായ ഒരു പിറന്നാൾ ചടങ്ങ്. അച്ഛനെയും മകളെയും സന്തോഷത്തിൽ കാണുമ്പോൾ ആരാധകരും അതിൽ പങ്കുചേരുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post