വിവാഹ ശേഷം മീഡിയക്ക് മുമ്പിൽ ഗൗരി കൃഷ്ണ; ഭാവി കാര്യങ്ങൾ വെളിപ്പെടുത്തി താരം… | Gowri Krishnan First Press Meet After Wedding Malayalam

Gowri Krishnan First Press Meet After Wedding Malayalam : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ​ഗൗരി കൃഷ്ണൻ. സോഷ്യൽമീഡിയയിൽ സജീവമായ ഗൗരി കൃഷ്ണൻ തന്റെ വിശേഷങ്ങൾ ആരാധകരോട് എല്ലായിപ്പോഴും പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ച പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം പൗർണമിയാണ് താരമിപ്പോഴും.ഇപ്പോഴിതാ ​ഗൗരി കൃഷ്ണൻ വിവാഹിതയായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ​ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹ നിശ്ചയം നടന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹ ആഘോഷങ്ങളിൽ ആയിരുന്നു ​ഗൗരി ​കൃഷ്ണൻ. .ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും മനോജിന്റേയും വിവാഹം നടന്നത്. പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയാണ് മനോജ്‌.വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.പലപ്പോഴായി ​ഗൗരിയോടൊപ്പം വിവിധ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ധന്യ മേരി വർ​ഗീസ് അടക്കമുള്ള നിരവധി താരങ്ങളും ​ഗൗരിയുടെ ഹൽദി, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയിൽ പങ്കെടുക്കാൻ‌ എത്തിയിരുന്നു. ഹൽദിക്ക് പുറമെ മെഹന്ദി ചടങ്ങുകളും ​ വളരെ ആഘോഷമായി നടത്തിയിരുന്നു.

ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ​ഗൗരി വിവാഹത്തിനായി എത്തിയത്. എന്നാൽ വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം. ഹൽദി,റിസപ്ഷൻ, പുടവ കൊടുക്കൽ ചടങ്ങ് എന്നിവയുടെ എല്ലാം വീഡിയോകൾ ​ഗൗരി ‌തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകർക്കായി. പങ്കുവെച്ചിരുന്നു. വിവാഹശേഷം ചാനലുകൾക്ക് കൊടുത്ത ഇന്റർവ്യൂവിൽ കല്യാണശേഷം എവിടെയാണ് ഹണിമൂൺ പോകേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്നും.

രണ്ടുവർഷമായി സീരിയൽ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് എന്നും എന്നാൽ തന്റെ ആരാധകർ തന്നെ ഇപ്പോഴും ഹൃദയത്തിൽ ഏറ്റുന്നുണ്ടെന്നും താരം പറഞ്ഞു. വിവാഹം കഴിഞ്ഞ് തുടർന്ന് പഠിക്കണമെന്നും, അതുകഴിഞ്ഞ് നല്ലൊരു ജോലി സമ്പാദിക്കണം എന്നാണ് തന്റെ ആദ്യത്തെ ലക്ഷ്യം എന്നും അതുകഴിഞ്ഞ് മാത്രമാണ് സീരിയലുകളെ കുറിച്ച് ആലോചിക്കുന്നത് എന്നും താരം പറഞ്ഞു.