ഇത് റാമിന്റെ കുട്ടിജാനു തന്നെയോ? കിടിലൻ ലുക്കിൽ മെയ്ക്കോവറുമായി ഗൗരി കിഷന്റെ ചിത്രങ്ങൾ വൈറൽ!!!

018ൽ പുറത്തിറങ്ങിയ പ്രമുഖമായ തമിഴ് ചിത്രമാണ് 96. വിജയ് സേതുപതി, തൃഷ എന്നിവർ തകർത്ത് അഭിനയിച്ച ചിത്രത്തിൽ പ്രേക്ഷകർ ഏറെ തിരഞ്ഞ ഒരു മുഖമുണ്ട് സിനിമയിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച സുന്ദരിയെ. പിന്നീടാണ് അതൊരു മലയാളി സുന്ദരിയാണെന്ന് ആരാധകർ കണ്ടെത്തിയത്.

കുഞ്ഞ് ജാനുവായി എത്തിയ ഗൗരി കിഷന്റെ പുതിയ മെയ്‌ക്കോവർ ലുക്ക് ഇപ്പോൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഗൗരിയുടെ അച്ഛൻ അടൂർ്വദേശിയും അമ്മ വൈക്കം സ്വദേശിയുമാണ്. എങ്കിലും വർഷങ്ങളായി ഇവർ ചെന്നൈയിലാണ് താമസം. ഗൗരിയുടെ ആദ്യത്തെ ചലച്ചിത്രമായിരുന്നു 96.

ആദ്യ സിനിമ കേരളത്തിലും തമിഴ് നാട്ടിലും സിനിമ സൂപ്പർ ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് ഗൗരിയെ തേടി എത്തിയിട്ടുള്ളത്. ബിബിൻ ജോർജ്ജ് നായകനായ മാർഗ്ഗംകളിയാണ് ഗൗരി ആദ്യമായി അഭിനയിച്ച മലയാള ചിത്രം. ഗൗരി മലയാളത്തിലാദ്യമായി നായികയായത് അനുഗ്രഹീതൻ ആന്റണിയാണ്. തമിഴ് സൂപ്പർ സ്റ്റാർ വിജയുടെ മാസ്റ്ററിലും ഗൗരി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

96 ന്റെ തെലുങ്ക് പതിപ്പിലും ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗൗരി തന്നെയാണ്. ഗൗരി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്.