റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു പഞ്ഞി പോലെ സൂപ്പർ അപ്പം!!!

റേഷൻ കടയിലെ നുറുക്ക് ഗോതമ്പ് എന്ന് കേൾക്കുമ്പോൾ പലർക്കും നെറ്റി ചുളിയാനുള്ള സാധ്യതയുണ്ട്. എന്നാൽ അത് കൊണ്ട് ഒരു സൂപ്പർ വെറൈറ്റി വിഭവം ഉണ്ടാക്കിയാലോ? ഈ നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു കിടിലൻ അപ്പം ഉണ്ടാക്കാം. അതും പഞ്ഞി പഞ്ഞി പോലെ നല്ല സോഫ്റ്റായ ഒന്ന് തന്നെ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം. അതിന്റെ വീഡിയോ ആണ് ഇതിൽ കൊടുത്തിരിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ:

  • Broken Wheat – 2 cups (250 ml)
  • Aval/Poha – 1/2 cup
  • Cooked Rice – 3 to 4 Tbsp
  • Salt – 1/4 tsp
  • Yeast – 1/2 tsp
  • Sugar – 1 tsp

ഗോതമ്പ് അര മണിക്കൂർ കുതിർക്കാൻ ശ്രദ്ധിക്കുക. അവിലും ചേർത്ത് കുതിർക്കുക. ഇവ രണ്ടും നന്നായി അല്പം വെള്ളം അരച്ച് എടുക്കുക. ഒരു കപ്പ് തേങ്ങയും അതിലേയ്ക്ക് ചേർക്കുക. ഒപ്പം ചോറും, ഈസ്റ്റും പഞ്ചസാരയും ചേർത്ത് നന്നായി അരക്കുക. ഈ മാവ് നന്നായി കലക്കിയ ശേഷം ഏഴ് മണിക്കൂർ വരെ പൊന്താൻ വയ്ക്കുക. ഉപ്പ് ചേർത്ത് നന്നായി ഇളക്കി പാനിൽ ഒഴിച്ചു അടച്ചുവച്ച് ചുട്ടെടുക്കുക. നല്ല സ്വാദിഷ്ടമായ അപ്പം റെഡിയായി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits Mums Daily

നുറുക്ക് ഗോതമ്പ് വെച്ച് കിടിലൻ ലഡ്ഡു :