ഉൽഘാടനവേദിയിൽ തിളങ്ങി ഗോപിക; അഞ്ജുവിനെ കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ… | Gopika Anil Shines In Inauguration

Gopika Anil Shines In Inauguration : മലയാളം സീരിയൽ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനയത്രിയാണ് ഗോപിക അനിൽ സാന്ത്വനം പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി തകർത്തഭിനയിക്കുകയാണ് താരം. ഒട്ടേറെ ആരാധകരാണ് ഗോപികക്കുള്ളത്. താരം പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഒരു ടെലിവിഷൻ താരത്തിന് ഇത്രയധികം ആരാധകപിന്തുണ ലഭിക്കുന്നത് മലയാളത്തിൽ ഇത് വളരെ അപൂർവമായ ഒരു കാര്യം തന്നെയാണ്. അത്രത്തോളം പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചുകയറിയ പരമ്പരയാണ് സാന്ത്വനം.

ഇപ്പോഴിതാ കണ്ണൂരിലെ ഒരു സൂപ്പർ മാർക്കറ്റ് ഉൽഘാടനം ചെയ്യാനെത്തിയ ഗോപികയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ സിമ്പിളായാണ് ഗോപിക ഉൽഘാടനവേദിയിലെത്തിയത്. താരം എത്തിയപാടെ ആരാധകർ ചുറ്റും വളയുകയായിരുന്നു. എല്ലാവർക്കും സെല്ഫിയെടുക്കാനായിരുന്നു തിരക്ക്. ഉൽഘാടനത്തിന് ശേഷവും ഒട്ടേറെ ആരാധകരുടെ കൂടെ സെൽഫി എടുത്ത ശേഷമാണ് ഗോപിക വേദിവിട്ടത്. ഉൽഘാടനത്തിനിടയിൽ പലർക്കും താരത്തോട് ചോദിക്കാനുണ്ടായിരുന്നത് അടിമാലി ട്രിപ്പിനെക്കുറിച്ചാണ്.

Gopika Anil Shines In Inauguration
Gopika Anil Shines In Inauguration

എങ്ങനെയുണ്ടായിരുന്നു അടിമാലി ട്രിപ്പ്, അപകടത്തിൽ നിന്ന് എങ്ങനെ രക്ഷപെട്ടു എന്ന് തുടങ്ങി ചോദ്യങ്ങളെല്ലാം അഞ്ജലി എന്ന കഥാപാത്രത്തോടുള്ളതായിരുന്നു. ശിവേട്ടൻ എന്തേ എന്ന സ്ഥിരം ചോദ്യവും പലരും ആവർത്തിച്ചു. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും തമാശകൾ പറഞ്ഞും ഒത്തിരി സമയം ചിലവഴിച്ച ശേഷമാണ് താരം ഉൽഘാടനവേദിയിൽ നിന്നും യാത്ര പറഞ്ഞത്. എന്തായാലും കേരളത്തിലെ പല ഉൽഘാടനങ്ങൾക്കും ഇപ്പോൾ സംഘാടകർ ആദ്യം അന്വേഷിക്കുന്നത് സാന്ത്വനം താരങ്ങളുടെ ഡേറ്റാണ്.

ശിവാജ്ഞലി എന്ന പേരിൽ ഒട്ടേറെ ഗ്രൂപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ളത്. യുവാക്കളാണ് ഗോപികയുടെ ഒരു വലിയ വിഭാഗം ആരാധകർ. ഇതിനുമുൻപും അഭിനയം കൂടെയുണ്ടായിരുന്നെങ്കിലും സാന്ത്വനമാണ് താരത്തിന് ബ്രേക്ക് നൽകിയ പ്രോജക്റ്റ്. ഇപ്പോൾ പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ അഞ്ജലി എന്ന കഥാപാത്രത്തിന് അപകടം സംഭവിക്കുന്നത് കണ്ട് ആരാധകരെല്ലാം ഏറെ വിഷമത്തിലാണ്.