ശിവേട്ടനെ റിയൽ ലൈഫിൽ ഭർത്താവായി വേണ്ടെന്ന് തുറന്നുപറഞ്ഞ് ഗോപിക അനിൽ… | Gopika Anil Inteview

Gopika Anil Inteview : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനത്തിലെ അഞ്ജലിയായി മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്. ഇപ്പോഴിതാ താരം പങ്കെടുത്ത ഒരു റാപ്പിഡ് ഫയർ ഇന്റർവ്യൂവാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാന്ത്വനം ലൊക്കേഷനിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ആരോടൊപ്പം എന്ന ചോദ്യത്തിനുത്തരം സാന്ത്വനത്തിലെ ലക്ഷ്മിയമ്മയുടെ പേരായിരുന്നു. ഒരു സിനിമയിലെന്ന പോലെ എല്ലാത്തരം ഭാവഭേദങ്ങളും വൈകാരികരംഗങ്ങളും അഭിനയിച്ചുപ്രതിഫലിപ്പിക്കാൻ സാന്ത്വനം എന്ന പരമ്പരയിലൂടെ സാധിക്കുന്നു എന്നാണ് ഗോപിക പറയുന്നത്.

സാന്ത്വനത്തിലെ ചില സീനുകളെല്ലാം ഒത്തിരി സമയമെടുത്താണ് ചെയ്യുന്നതെന്നും ടീവിയിൽ കാണുമ്പോഴാണ് ഓരോ സീനിന്റെയും ഭംഗി കൂടുതൽ മനസിലാകുന്നതെന്നും ഗോപിക പറയുന്നു. അഞ്‌ജലി അല്ലാതെ സാന്ത്വനത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ഗോപികയുടെ ഉത്തരം അപ്പു എന്നാണ്. റിയൽ ലൈഫിൽ അപ്പുവിനെപ്പോലെയുള്ള പെൺകുട്ടികളാണ് കൂടുതലും ഉള്ളതെന്നാണ് ഗോപിക പറയുന്നത്.

Gopika Anil Inteview
Gopika Anil Inteview

യഥാർത്ഥജീവിതത്തിൽ ശിവനെപ്പോലൊരു ആളെ ഭർത്താവായി ആഗ്രഹിക്കുന്നോ എന്നൊരു ചോദ്യവും ഗോപികയ്ക്ക് ലഭിച്ചു. ഇല്ല എന്നായിരുന്നു പൊടുന്നനെ താരത്തിന്റെ ഉത്തരം. സാന്ത്വനം ലൊക്കേഷനിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നത് ആരെന്ന് ചോദിച്ചാൽ ‘ഞാൻ തന്നെ’ എന്നാണ് ഗോപികയുടെ മറുപടി. എല്ലാവരും തന്നെ തമാശക്ക് ചൊറിയാനും ട്രോളാനും വെറും, അപ്പോൾ പിന്നെ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ എന്നാണ് താരം പറയുന്നത്.

സാന്ത്വനം വീട്ടിലായിരിക്കുമ്പോൾ സ്വന്തം വീട്ടിലെന്നപോലെ തന്നെയാണ് തനിക്കെന്നാണ് ഗോപിക പറയുന്നത്. ആദ്യം മുതലേ അങ്ങനെയായിരുന്നു. ഷൂട്ട് തുടങ്ങിയ ആദ്യദിനം ചിപ്പിച്ചേച്ചി അടുത്തുവന്നിട്ട് സാരി ഉടുക്കാനൊക്കെ സഹായിച്ചു. ശരിക്കും അന്ന് തൊട്ടേ കംഫർട്ടബിൾ ആയി എന്ന് പറയാം. ഗോപികയുടെ ഓരോ അഭിമുഖവും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോഴുള്ളത്.