തീയേറ്റർ റിലീസ് പോലെ തന്നെ ഒ ടി ടി യും!! ആശങ്കയോടെ ആരാധകർ; ഗോൾഡ് സിനിമ റിലീസ് തീയതിയിൽ ഇപ്പോഴും പാകപ്പിഴകൾ… | Gold Movie O T T Release Change News Malayalam
Gold Movie O T T Release Change News Malayalam : പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസംബർ 1-ന് തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം, ഡിസംബർ 29-ന് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഗോൾഡ്’ന്റെ ഒടിടി റിലീസ് തീയതി സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ പങ്കുവെക്കുകയായിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അൽഫോൻസ് പുത്രൻ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തത് ഇപ്പോൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ തീയേറ്റർ റിലീസ് തീയതി ഒന്നിലധികം തവണ മാറ്റിവെച്ചിരുന്നു എന്നതുകൊണ്ട് തന്നെ, ഒടിടി റിലീസ് തീയതിയിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക ആരാധകരിൽ ഉണ്ട്. എന്നിരുന്നാലും ഇപ്പോൾ പുറത്തുവരുന്ന പല സോഴ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ‘ഗോൾഡ്’ ഇന്ന് അർദ്ധരാത്രി മുതൽ തന്നെ ഒടിടി സ്ട്രീമിങ് ആരംഭിക്കും.

എന്നാൽ, ആമസോൺ പ്രൈം വീഡിയോ ടീം ഇപ്പോഴും ‘ഗോൾഡ്’ന്റെ ഒടിടി റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും, ഡിസംബർ 29-ന് ഗോൾഡ് ഒടിടി പ്ലാറ്റ്ഫോമിൽ എത്തുന്നതിനെക്കുറിച്ച് സിനിമ മേഖലകളിൽ നിന്നുള്ള ദേശീയ മാധ്യമങ്ങളിൽ ശക്തമായ കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. തിയേറ്റർ റിലീസ് മുതൽ ആരാധകർ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുകയുണ്ടായി. അൽഫോൻസ് പുത്രന്റെ പോസ്റ്റ് കൂടി വന്നതോടെ ഈ ഗോസിപ്പുകൾക്ക് ആക്കം കൂടി.
പ്രിത്വിരാജ് സുകുമാരൻ, നയൻതാര എന്നിവരെ കൂടാതെ ദീപ്തി സതി, റോഷൻ മാത്യു, അജ്മൽ അമീർ തുടങ്ങി നിരവധി പേർ വേഷമിട്ട ‘ഗോൾഡ്’ നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും, സുപ്രിയ മേനോനും ചേർന്നാണ്. രാജേഷ് മുരുഗേഷന് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന്റെ, ഒടിടി റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.