ഗോൾഡ് സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ; അൽഫോൻസ് പുത്രൻ ബ്രില്യന്റ് ഡീറ്റൈലിംഗ് ഇതാ… | Gold Movie Hidden Details Malayalam

Gold Movie Hidden Details Malayalam : ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘ഗോൾഡ്’. പ്രേമം റിലീസ് ചെയ്ത് ഏഴു വർഷങ്ങളുടെ കാത്തിരിപ്പിനു ഒടുവിലാണ് ഗോൾഡ് തിയേറ്ററുകളിൽ എത്തിയത്. തുടരെത്തുടരെ ഹിറ്റുകളുമായി കളംനിറഞ്ഞു നിൽക്കുകയായിരുന്ന നായകൻ പൃഥ്വിരാജിന് ഗോൾഡ് ഒരു ബോക്സ് ഓഫീസ് തിരിച്ചടിയായി മാറി.എന്നാൽ ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ മറഞ്ഞിരിക്കുന്ന ഡയറക്ടർ ബ്രില്ല്യൻസ് അനവധി ആയിരുന്നു.

ചിത്രത്തിൻ്റെ തുടക്കത്തിൽ സ്പെഷ്യൽ താങ്ക്‌സിൽ “ടൈം, ലൗ, ഗോൾഡ്” എന്നിങ്ങനെ കാണാം, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം, ഗോൾഡ് എന്നീ സിനിമകളെ കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. നായകൻ്റെ ഇൻട്രോ സീനിൽ, നായകൻ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്തി ഒരു ഡയറക്ടർ ബ്രില്ല്യൻസ് തന്നെ തുടക്കത്തിൽ കാണാം. കഥയേക്കാളും, അഭിനേതാക്കളെ കാളും ചിത്രത്തിന് കരുത്താവുന്നത് അതിന്റെ എഡിറ്റിംഗും, പശ്ചാത്തല സംഗീതവും തന്നെയാണ്.

പുൽച്ചാടിയ്ക്ക് ഒക്കെ ചിത്രത്തിൽ ഇതുപോലെയുള്ള കിടിലൻ ബിജിഎം ഇട്ടുകൊടുത്ത് കളറാക്കാൻ ഇന്ന് മലയാളത്തിൽ അൽഫോൺസ് പുത്രനല്ലാതെ മറ്റൊരു സംവിധായകനുണ്ടാവുമോ എന്നു സംശയമാണ്. അത്തരം സാധ്യതകളെ മനോഹരമായി തന്നെ ചിത്രത്തിൽ ഉപയോഗപ്പെടുത്താൻ അൽഫോൺസിനു സാധിച്ചിട്ടുണ്ട് എന്നത് ചിത്രത്തിൻ്റെ ആകർഷണമാണ്.

‘പ്രേമ’ ത്തിൽ പൂമ്പാറ്റകളായിരുന്നു പ്രധാന മെറ്റഫറെങ്കിൽ ഇവിടെ പുൽച്ചാടിയും ഭൂഗോളത്തെ ഒരു ലഡു ആക്കി അതിനെ ഒരു വശത്തുനിന്നും പതിയെ പതിയെ തിന്നു തുടങ്ങുന്ന ഉറുമ്പുമൊക്കെ സ്ക്രീനിൽ തിളങ്ങി. സിനിമ തിയേറ്ററിൽ പോയി കണ്ടവരും, ഒ.ടി.ടി യിൽ കണ്ടവരും ഒരേ സ്വരത്തിലാണ് സിനിമയെ കുറിച്ച് പറഞ്ഞത്, രണ്ടര മണിക്കൂറോളം നീളുന്ന ചിത്രം ചിലയിടങ്ങളിൽ വല്ലാതെ ലാഗ് അടിപ്പിക്കുന്നുണ്ട്, കഥാപുരോഗതിയിൽ ഇടയ്ക്ക് വരുന്ന ഈ മെല്ലെപ്പോക്ക് പ്രേക്ഷകർക്ക് സിനിമയുടെ പോരായ്മയായി തോന്നി. Video Credit- Movie Mania Malayalam

Rate this post