പരസ്പരം വാരിക്കൊടുത്തും സ്നേഹം പങ്കിട്ടും രക്ഷയും ആർക്കജ്ഉം..!! ഇതൊന്നും കാണാൻ ത്രാണിയില്ലാത്തത് കൊണ്ടാണോ ദൈവമേ ഹരിയേട്ടനെ കാണാത്തത് എന്ന് പ്രേക്ഷകർ… | Gireesh Nambyar Not In Raksha Raj Marriage

Gireesh Nambyar Not In Raksha Raj Marriage : സോഷ്യൽ മീഡിയ ഇന്നലെ ആഘോഷിച്ചത് നടി രക്ഷാ രാജിന്റെ വിവാഹവാർത്തകളും വിശേഷങ്ങളുമാണ്. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജക്ക് രക്ഷയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയതും തുടർന്നുള്ള ആഘോഷനിമിഷങ്ങളുമെല്ലാം സാന്ത്വനം ആരാധകരെയും ഏറെ സന്തോഷത്തിലാഴ്ത്തിയിരുന്നു. മിനിസ്ക്രീൻ താരങ്ങൾ രക്ഷയുടെ വിവാഹവേദിയിൽ തിളങ്ങിയപ്പോൾ സാന്ത്വനം ആരാധകർക്ക് രസനിമിഷങ്ങളുടെ വർണ്ണശബളവേദിയായി മാറി അത്.

ആർജക്കും രക്ഷയും പരസ്പരം ഭക്ഷണം വാരിക്കൊടുത്തും സന്തോഷം പങ്കിടുന്ന വീഡിയോ ആരാധകർക്കിടയിൽ വൈറലായി മാറി. ‘മെയ്ഡ് ഫോർ ഈച്ച് അദർ’ എന്നാണ് ഇവരുടെ വിവാഹവീഡിയോകൾക്ക് താഴെ വരുന്ന പൊതുവായ കമ്മന്റ്. ഏറെ സന്തോഷവതിയായാണ് രക്ഷയെ ദൃശ്യങ്ങളിലെല്ലാം കാണുന്നത്. ആർജെക്കിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന രക്ഷ അതീവസുന്ദരിയായാണ് വീഡിയോകളിൽ തിളങ്ങിനിൽക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രക്ഷയും ആർജക്കും ഒന്നാകുന്നത്. സാന്ത്വനം താരങ്ങളെല്ലാം രക്ഷയുടെ വിവാഹത്തിന് എത്തിയിരുന്നു.

ഗോപിക, ചിപ്പി, രാജീവ്, സജിൻ,അച്ചു തുടങ്ങി സാന്ത്വനത്തിലെ ഒട്ടുമിക്ക താരങ്ങളും സഹതാരത്തിന്റെ വിവാഹം അടിച്ചുപൊളിക്കാൻ ഓടിയെത്തിയിരുന്നു. സീരിയലിൽ കാണുന്നതിനേക്കാളും സുന്ദരിയായാണ് വിവാഹവേഷത്തിൽ രക്ഷ എന്നാണ് ആരാധകരുടെ കമ്മന്റ്. രക്ഷയുടെ വിവാഹത്തിന് എത്തിയ താരങ്ങളെല്ലാം തന്നെ ആരാധകർക്ക് നടുവിലായിരുന്നു. ആരാധകർക്കൊപ്പം സെൽഫിയെടുത്തും വിശേഷങ്ങൾ പങ്കുവെച്ചും സാന്ത്വനം താരങ്ങളെല്ലാം ഒട്ടേറെ സമയം ചിലവഴിച്ചിരുന്നു.

സാന്ത്വനത്തിൽ രക്ഷ അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രത്തിന്റെ ജോഡി ഹരി എന്ന കഥാപാത്രമാണ്. ഹരിയായി സീരിയലിൽ അഭിനയിക്കുന്നത് നടൻ ഗിരീഷ് നമ്പിയാരാണ്. ഗിരീഷിനെ മാത്രം വിവാഹവേദിയിൽ കണാത്തതിന്റെ സങ്കടവും പ്രേക്ഷകർ അറിയിക്കുന്നുണ്ട്. അപ്പുവിന്റെ വിവാഹത്തിന് എല്ലാവിധ ആശംസകളും നൽകി കൂടെ ഉണ്ടാവേണ്ടിയിരുന്ന ആളല്ലേ ഹരിയേട്ടൻ എന്നും എന്നിട്ട് ഇപ്പോൾ ആളെവിടെപ്പോയി എന്നും പറഞ്ഞ് ആരാധകർ സോഷ്യൽ മീഡിയയിൽ കമ്മന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Rate this post