എത്രത്തോളം ഡീഗ്രേഡ് ചെയ്തിട്ടും തളരാതെ മുന്നോട്ടു പോവുകയായിരുന്ന ദിൽഷ തന്നെയാണ് റിയൽ വിന്നർ; മറ്റുള്ളവരെപ്പോലെ ഫേക്ക് അല്ല ആ കുട്ടി… | Gayathri Suresh Support Dilsha Prasannan Bigg Boss

Gayathri Suresh Support Dilsha Prasannan Bigg Boss : മലയാളം ടെലിവിഷനിലെ ബ്രഹ്മാണ്ട റിയാലിറ്റിഷോയാണ് ബിഗ്ഗ്‌ബോസ്. ഷോയുടെ നാലാം സീസണിൽ വിജയകിരീടം നേടിയത് മോഡലും അഭിനേത്രിയുമായ ദിൽഷ പ്രസന്നനാണ്. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനം നേടുന്നത്. ഡോക്ടർ റോബിന്റെ ആരാധകർ പിന്തുണച്ചത് കൊണ്ട് മാത്രമാണ് ദിൽഷ വിജയിച്ചതെന്നും പെർഫോമൻസ് വെച്ച്‌ നോക്കിയാൽ ദിൽഷ വിജയത്തിന് അർഹയല്ലെന്നും പറഞ്ഞുള്ള കുറെയേറെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ തലപൊക്കുന്നുണ്ട്.

ഇതിനിടയിലാണ് യുവനടി ഗായത്രി സുരേഷ് ദിൽഷയെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടും ആശംസകൾ നേർന്നുകൊണ്ടും രംഗത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ലൈവ് വന്നുകൊണ്ടാണ് ഗായത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. “ബിഗ്ഗ്‌ബോസ് പോലൊരു ഷോ ജയിക്കേണ്ടത് നന്മയുള്ള ആൾക്കാരാണ്. ഇത്തവണ സംഭവിച്ചതും അത്‌ തന്നെയാണ്. ചുറ്റുമുള്ളവർ തന്നെ എത്രത്തോളം ഡീഗ്രേഡ് ചെയ്തിട്ടും തളരാതെ മുന്നോട്ടുപോവുകയായിരുന്നു ദിൽഷ. ഒരു നെഗറ്റീവ് വൈബിലും ചെന്നുപെടാതെ പോസിറ്റീവായി മാത്രം തുടക്കം മുതൽ അവസാനം വരെ പിടിച്ചുനിന്നു.

Gayathri Suresh Support Dilsha Prasannan Bigg Boss
Gayathri Suresh Support Dilsha Prasannan Bigg Boss

” താൻ ബിഗ്ഗ്‌ബോസ് ഷോ സ്ഥിരമായി കാണുന്ന ആളായിരുന്നെന്നും ദിൽഷയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നും ഗായത്രി പറയുന്നു. സോഷ്യൽ മീഡിയയാണ് ഇന്നത്തേക്കാലത്ത് എല്ലാം തീരുമാനിക്കുന്നത് എന്നൊരു പേടിയുണ്ടായിരുന്നു. ദിൽഷയുടെ വിജയത്തോടെ അത്‌ മാറിക്കിട്ടി. ദിൽഷയുടെ വിജയത്തിന് സോഷ്യൽ മീഡിയയിലെ ഫാൻസ്‌ ഗ്രൂപ്പുകളും മുന്നിൽ നിന്നിട്ടുണ്ടാകാം, എങ്കിൽ പോലും ദിൽഷക്ക് വേണ്ടി അണിനിരന്നത് പ്രധാനമായും കുടുംബങ്ങൾ തന്നെയാണ്…. അത്‌ വലിയ വിജയമാണ്.

ദിൽഷയുടെ കുട്ടിത്തം ഒരു പ്ലസ് പോയിന്റാണെന്ന് എടുത്തുപറയുകയാണ് ഗായത്രി. ദിൽഷ എത്രത്തോളം നിഷ്കളങ്കയാണെന്നാണ് അത്‌ കാണിക്കുന്നത്. കൂടെയുണ്ടായിരുന്നവരെപ്പോലെ ഫേക്ക് ആയിരുന്നില്ല ദിൽഷ. ബിഗ്ഗ്‌ബോസ് ഷോ ഏറെ ഇഷ്ടപ്പെടുന്ന ഗായത്രി മുമ്പ് ബിഗ്ഗ്‌ബോസ്സിൽ ഇത്തവണ ആരൊക്കെ പങ്കെടുക്കും എന്ന പ്രെഡിക്ഷൻ ലിസ്റ്റുമായി എത്തിയിരുന്നു. ആ ലിസ്റ്റ് ഏറെക്കുറെ ശരിവെക്കുന്നതായിരുന്നു ഇത്തവണത്തെ മത്സരാർത്ഥികളുടെ ലിസ്റ്റ്.