വിശേഷം അറിയിച്ച് പരസ്പരം ദീപ്‌തി IPS.!! ജീവിതത്തിലെ പുതിയ തുടക്കത്തിൽ പ്രിയതാരം; ആശംസകളേകി ആരാധകർ.!! | Gayathri Arun Happy News Malayalam

Gayathri Arun Happy News Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഗായത്രി അരുൺ. പരസ്പരം എന്ന സീരിയലിലൂടെയാണ് ഗായത്രി കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. പരസ്പരത്തിലെ ദീപ്തി മലയാളികൾക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ട കഥാപാത്രം തന്നെയാണ്. ഒരു സാധാരണ പെൺകുട്ടി തന്റെ കുടുംബജീവിതത്തിൽ കോമ്പ്രമൈസ് നടത്താതെ തന്നെ ഐ പി എസ് എന്ന വലിയ മോഹത്തിലേക്ക് നടന്നടുത്ത കഥ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ബേക്കറിക്കാരനായ സൂരജ് ദീപ്തിയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.

ദീപ്തിയെ ഐ പി എസ് ആക്കണമെന്നത് സൂരജിന്റെ വലിയ ആഗ്രഹം തന്നെയായിരുന്നു. ദീപ്തി ഐ പി എസിനെയും പടിപ്പുര വീട്ടിൽ പത്മാവതിയമ്മയെയും പ്രേക്ഷകർ ഒരു കാലത്തും മറക്കുമെന്ന് തോന്നുന്നില്ല. പരസ്പരം സീരിയലിന്റെ ക്ളൈമാക്സ് എപ്പിസോഡ് വലിയ ട്രോളുകൾക്കൊക്കെ പാത്രമായിരുന്നു. പരസ്പരത്തിന് ശേഷം ദി പീപ്പിൾ ചോയ്സ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് ഗായത്രി ക്യാമറക്ക് മുന്പിലെത്തിയത്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഗായത്രി.

ഒരു പുതിയ യൂ ടൂബ് ചാനൽ ആരംഭിരിക്കുകയാണ് താരം. ചാനലിലൂടെ പുറത്തിറങ്ങിയ ആദ്യ ഇൻട്രോ വീഡിയോ തന്നെ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. സ്വന്തം ജീവിതത്തിലൂടെ ഒരു തിരിഞ്ഞുനോട്ടമാണ് ഗായത്രി നടത്തിയിരിക്കുന്നത്. ഇനിയുള്ള യാത്രകൾ നമ്മളൊന്നിച്ച് എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്. എന്താണെങ്കിലും ഗായത്രിക്ക് ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ.

പരസ്പരത്തിന് ശേഷം ഗായത്രി സിനിമയിലേക്ക് തന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു. ഒട്ടേറെ ആരാധകരാണ് ഗായതി അരുണിനുള്ളത്. വേറിട്ട കഥാപാത്രങ്ങളാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത്. ആശ ശരത്തിന് പിന്നാലെ സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി. കുങ്കുമപ്പൂവ് എന്ന സീരിയലിൽ അഭിനയിച്ചതിന് ശേഷമാണ് ആശ ശരത് സിനിമയിലെത്തുന്നത്.

Rate this post