നിങ്ങൾക്കും ഗ്യാസ് ട്രബിൾ ഉണ്ടോ? പരിഹാരം ഇതാ..

ഇന്ന് കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ അലട്ടുന്ന ഒന്നാണ് ഗ്യാസ് ട്രബിൾ. ഒരു ജീവിത ശൈലീരോഗമായും പലപ്പോഴും ഇതിനെ കണക്കാക്കാം. ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ ഗ്യാസ് ട്രബിളിന് പരിഹാരം നേടാം. നിങ്ങൾക്ക് വയറ്റിൽ ഗ്യാസ് ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഭക്ഷണം ദഹിക്കുമ്പോൾ ഗ്യാസ് ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് പുറത്തേയ്ക്ക് പോകുന്നതാണ് എന്നാൽ ഗ്യാസ് വയറ്റിൽ കുടുങ്ങി നിൽക്കുമ്പോഴാണ് ഗ്യാസ് പ്രശ്‌നക്കാരനാവുന്നത്. മധുരമുള്ള ഭക്ഷണം, ചിലതരം ഇലക്കറികൾ പഴങ്ങൾ നമ്മുടെ വയറ്റിൽ വച്ച് ദഹിക്കുമ്പോൾ അതിന്റെ ഭാഗമായി ഗ്യാസ് ഉണ്ടാവാൻ സാധ്യതയുണ്ട്.നമ്മുടെ ദഹന പ്രക്രിയയ്ക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിക്കുമ്പോഴാണ് നമുക്ക് ഗ്യാസ് ട്രബിൾ ഉണ്ടാവുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും നമുക്ക് ഗ്യാസ് അകത്തേയ്ക്കു കയറാൻ സാധ്യതയുണ്ട്. അതായത് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കു, ശബ്ദമുണ്ടാക്കി വെള്ളം കുടിയ്ക്കുക, സ്‌ട്രോ ഉപയോഗിക്ക് പാനീയങ്ങൾ കുടിയക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഗ്യാസും വയറ്റിലേയ്ക്ക് എത്താൻ സാധ്യതയുണ്ട്. കൃതൃമ പല്ലുകൾ ഉപയോഗിക്കുന്നവർക്കും, പല്ലുകളിൽ വിടവ് ഉണ്ടെങ്കിലും അതിലൂടെ വായുകടന്ന് നിങ്ങൾക്ക് ഗ്യാസ് വരാൻ സാധ്യതയുണ്ട്.

മറ്റൊരു കാരണം നാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ആമാശയത്തിൽ ദഹിക്കാത്തതാണ്. ഇന്നത്തെ ജീവിതചര്യയിൽ കുറേ ഭക്ഷണം കുത്തിനിറച്ച് കഴിച്ച് നാം തിരക്കുകളിലേയക്ക് ഓടുകയാണ്. ഇത് വയറിനകത്ത് ഭക്ഷണം ദഹിക്കാൻ താമസം ഉണ്ടാക്കും. നിരന്തമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതും ഗ്യാസ് പ്രശ്‌നം ഉണ്ടാക്കും. ശരിയായി രീതിയിൽ ഭക്ഷണം ചവച്ചരച്ച് കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ ഈ ഭക്ഷണം ആമാശയത്തിൽ എത്തിയാൽ ശരിയായ ദഹിക്കുകയുള്ളൂ. ദഹിക്കാത്ത ഭക്ഷണം വൻ കുടലിൽ എത്തിയാൽ അത് പിന്നീട് പുളിച്ചിട്ട് ഗ്യാസായി മാറാം. ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ആദ്യം കഴിച്ച ഭക്ഷണം പുളിച്ച് തികട്ടാൻ കാരണമായേക്കും. എന്തെന്നാൽ പഴങ്ങൾ എളുപ്പത്തിൽ ദഹിക്കുന്ന ഒന്നാണ്. പഴങ്ങൾ ദഹിക്കുകയും ആദ്യം കഴിച്ച് ഭക്ഷണം ദഹിക്കുകയും ചെയ്തില്ലെങ്കിൽ പുളിച്ച് തികട്ടൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഭക്ഷണം കഴിച്ചാൽ ഉണ്ടാവുന്ന് എമ്പക്കത്തിനു കാരണം ഇതാണ്.

പുകവലി ശീലം ഉള്ളവർക്കും ഗ്യാസ് പ്രശ്‌നം ഉണ്ടാകാം. സാധാരണ പുകവലിക്കുന്ന ഒരാൾ ശ്വാസകോശത്തിലേയ്ക്കാണ് പുകവലിച്ചെടുക്കുന്നത് എങ്കിലും മുപ്പത് ശതമാനത്തോളം പുകയും വയറ്റിലേയ്ക്കാണ് എത്തുന്നത്, ഇത് വിട്ടുമാറാത്ത ദഹനക്കേട് ഉണ്ടാക്കും. ദഹനക്കേട് മാത്രമല്ല വയറ്റിലെ അൾസർ ശ്രദ്ധിച്ചില്ലെങ്കിൽ ക്യാൻസറിന് വരെ കാരണമായേക്കാം. മലബന്ധവും ഗ്യാസിന് കാരണമാണ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം, അമിതമായി ടെൻഷൻ എന്നിവ ഉണ്ടായാൽ ഗ്യാസ് പ്രശ്‌നം ഉണ്ടാക്കും. ഫാസ്റ്റ് ഫുഡ്, ഫൈബർ കൂടുതൽ ഉള്ള ഭക്ഷണം എന്നിവ കഴിക്കുന്നവർക്കും ഗ്യാസ് ട്രബിൾ ഉണ്ടാകാം.
ചില ആളുകളിൽ ചില ഭക്ഷണസാധനങ്ങളോട് അലർജ്ജി ഉണ്ടാവാം. ഇത്തരം ഭക്ഷണം കഴിക്കുന്നവർക്ക് ഗ്യാസ് ട്രബിൾ ഉണ്ടാകാം. ഉദാഹരണത്തിന് പാൽ അലർജ്ജി ഉള്ളവർക്ക് അത് അമിതമായി കഴിച്ചാൽ ഗ്യാസ് ട്രബിൾ ഉണ്ടാകാം.അല്ലെങ്കിൽ ഗോതമ്പ്, പ്രത്യേകിച്ച് അതിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ ചിലർക്ക് ഗ്യാസ് ട്രബിൾ വരുത്തിയേക്കാം. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസിന്റെ പ്രശ്‌നം പരിഹരിക്കാം. ഉദാഹണമായി നിങ്ങൾക്ക് ഏത് ആഹാരസാധനങ്ങളാണ് അലർജ്ജി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. വയർ നിറയെ ഭക്ഷണം കഴിക്കാതിരിക്കുക, സമയമെടുത്ത് ചവച്ചരച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും രണ്ടര മണിക്കൂർ നേരത്തെ ഇടവേള നൽകുക.

അമിതമായ മാനസീക പരിമുറുക്കും കുറയ്ക്കാൻ ശ്രമിക്കുക. ഒരു ദിവസം രണ്ടര ലിറ്റർ വെള്ളം കുടിയ്ക്കുന്നതും, ഇഞ്ചി ആഹാരസാധനങ്ങളിൽ ഉൾപ്പെടുത്തുന്നും ഗ്യാസ് ട്രബിൾ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി ചായ ഉണ്ടാക്കി കുടിയ്ക്കാം. രാവിലത്തെ ആഹാരസാധനങ്ങൾ ചൂടാക്കി വൈകുന്നേരങ്ങളിൽ കഴിക്കാതിരിക്കാൻ ശ്രമിക്കുക. ഉരുളക്കിഴങ്ങ് പോലെയുള്ള ഭക്ഷണം വീണ്ടും ചൂടാക്കി കഴിച്ചാൽ ഗ്യാസ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുപോലെ പയർ വർഗ്ഗങ്ങളും ഉണ്ടാക്കിയ ഉടൻ തന്നെ കഴിക്കാൻ ശ്രമിക്കുക. അമിതമായി ഗ്യാസ് ഉണ്ടാവുന്നത് ചിലപ്പോൾ ചില അസുങ്ങൾക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യത്തിൽ ഒരു ഡോക്ടറെ നിർബന്ധമായും കണ്ട് ചികിത്സയ്ക്ക് വിധേയരാവുക. CREDITS : Dr Rajesh Kumar