ഇനി മുതൽ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ഈ ഇക്കാര്യം കൂടി ശ്രദിക്കണം,ഇല്ലെങ്കിൽ പണി കിട്ടും..

കേരളത്തിലെ വയനാട് ജില്ലാ ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരത്തെ തന്നെ വന്ന അപ്ഡേറ്റ് ആണിത്.ഇപ്പോൾ വയനാട് ജില്ലയിലും ഇത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.ഭാരത് ഗ്യാസ് ഉപയോഗിക്കുന്നവർക്ക് ഈ അപ്ഡേറ്റ് ബാധകമല്ല.

ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ എല്ലാ ഉപഭോക്താക്കൾക്കും ഈ അപ്ഡേറ്റ് ബാധകമാണ്.നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്യുന്നതിന് വേണ്ടി സാധാരണ ചെയ്യാറ് ബുക്കിംഗ് നമ്പറിലേക്ക് വിളിക്കുക, ഗ്യാസ് കൊണ്ട് വന്നാൽ നമ്മുടെ ഗ്യാസ് ബുക്ക് കാണിച്ചു ഗ്യാസ് വേടിക്കുക എന്നതാണ്.

പക്ഷെ, ഇപ്പോൾ ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം ഏജൻസിയിൽ നിന്ന് ബില് അടിക്കുന്ന സമയത് നമ്മുടെ ഫോണിലേക്ക് ഒരു നാലക്ക ഓ ടി പി വരുന്നതാണ്.ആ ഓ ടി പി പറഞ്ഞ കൊടുത്താൽ മാത്രമേ ഇനി മുതൽ ഗ്യാസ് ലഭിക്കുകയുള്ളു.കൂടുതലായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കുക..