വീണ്ടും രക്ഷകനായി ഫിറോസ് ഇക്ക!! മോളി കണ്ണമ്മാലിയുടെ കണ്ണുനീർ തുടച്ച് താരം; മോളി ചേച്ചിയുടെ ആധാരം സുരക്ഷിതമായി കൈകളിൽ… | Firoz Kunnamparambil Helps Molly Kannamally Video Viral Malayalam

Firoz Kunnamparambil Helps Molly Kannamally Video Viral Malayalam : ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ നടി മോളി കണ്ണമ്മാലിയുടെ ജപ്തിയുടെ വക്കിൽ എത്തിയ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി. ഈ സന്തോഷവാർത്ത ഫിറോസ് പ്രേക്ഷകരെ അറിയിച്ചത് നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചാണ്. ഇപ്പോഴത്തെ പ്രശ്‌നം മുഴുവനായും ഞാൻ പരിഹരിച്ചിട്ടുണ്ട്.

വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങൾ എന്ന പേരിലോ ഇനിയാരും ഒരു രൂപ പോലും മോളി ചേച്ചിക്ക് കൊടുക്കരുത് എന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞത്. കൂടാതെ നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. നടി മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്ത് ബില്ലടക്കാനും കൂടാതെ തുടര്‍ ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും ഞങ്ങള്‍ സഹായിച്ചിരുന്നു എന്നും പിന്നീട് സുഖം പ്രാപിച്ച ശേഷം വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തി ചെയ്യാൻ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് പറഞ്ഞു.

”അന് എന്റെ കൈയ്യിൽ പിടിച്ച് കരഞ്ഞിരുന്ന മോളി ചേച്ചിയുടെയും ഈ കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് ഇപ്പോൾ സാധിച്ചുവെന്നും ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ”- എന്നാണ് ഫിറോസ് പറയുന്നത്. വീഡിയോ ഫേസ്ബുക് പേജിൽ പങ്കുവെച്ച് ഫിറോസിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ടാണ് ഈ കുടുംബത്തിന്റെ പ്രയാസം നമുക്ക് തീർക്കാൻ സാധിച്ചത് ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കാണുന്നില്ലേ, ആ വാക്കുകൾ നിങ്ങൾ കേട്ടോ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിൽ നമ്മുക്ക് ലഭിക്കുന്ന ലാഭം എന്നാണ് താരം കുറിച്ചത്. കൂടാതെ നടി മോളി കണ്ണമ്മാലിയുമൊത്ത് ഒരു ആല്‍ബം ചെയ്യണമെന്ന ആഗ്രഹം ഫിറോസ് കുന്നുംപറമ്പില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ഭേദമായ ഉടനെ ചെയ്യാമെന്നുമായിരുന്നു നടി മറുപടി നൽകിയത്.

Rate this post