രാത്രി മുഴുവന്‍ ഫാനിട്ടു ഉറങ്ങിയാലുള്ള അപകടം…!

ഒരു ഇലക്ട്രിക്കൽ ഉപകരണമാണ് പങ്ക അഥവ ഫാൻ. മനുഷ്യൻ ചൂടിൽ നിന്നും മോചനം നേടാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗം. ഏ.സി. പോലുള്ള ഉപകരണങ്ങളുടെ ഉള്ളിലും മറ്റുപല ഇലക്ട്രിക്കൽ ഉപകരണങ്ങളിലും വാഹനങ്ങളുടെ യാന്ത്രിക ഭാഗങ്ങളിലും ഫാൻ ഉപയോഗിക്കുന്നു. ചെറു ഇലക്ട്രോണിക് ഉപകരണങ്ങളിലും കമ്പ്യൂട്ടറിന്റെ സിപിയുവിലും പങ്ക ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിൽ 230 വോൾട്ട് എ.സി.യിൽ പ്രവർത്തിക്കുന്ന പങ്കകളാണ് വീടുകളിൽ ഉപയോഗിക്കുന്നത്. ചൂട് കൂടിയ വായുവിനെ പിന്നിലേക്ക് തള്ളുകയും ചൂട് കുറഞ്ഞ വായുവിനെ മുന്നിലേക്ക് തള്ളി കുറയ്ക്കുന്നതിനും വായുവിലുള്ള ദുർഗന്ധമുള്ള മണം വലിച്ചുകളയുന്നതിനും ഫാനുകൾ ഉപയോഗിക്കുന്നു.

എന്നാൽ രാത്രി മുഴുവൻ ഫാൻ ഉപയോഗിക്കുന്നത്തിലെ അപകടം എത്രപേർക്ക് അറിയാം. നമ്മൾ ചൂടുകാലത്ത് ഫാൻ ഇടുമ്പോൾ നമ്മുടെ ശരീരത്തിലെ വിയർപ്പ് ബാഷ്‌പീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഫാനിലെ പൊടിയും ചിലന്തിവലയും ക്ലീൻ ചെയ്യാത്തപക്ഷം അത് നമ്മുടെ ശരീരത്തിൽ സമ്പർക്കത്തിൽ വരുന്നത് അലര്ജി പോലുള്ള അവസ്ഥക്ക് കാരണമാകുന്നു.

മാത്രവുമല്ല ശരീരം മൂടും വിധം വസ്ത്രം ദരിക്കാത്തപക്ഷം കാറ്റടിക്കുമ്പോൾ ശരീരം വല്ലാതെ ഡ്രൈ ആവുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ജലാംശം ബാഷ്‌പീകരിച്ച് നഷ്ടമാവുകയും, നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നൂ. ഇത്തരക്കാർക്ക് ശരീരത്തിൽ നല്ല വേദനയും ക്ഷീണിതരായും കാണപ്പെടുന്നൂ…