ക്ലിക്ക്.!! 41 ന് ഇത്ര തിളക്കമോ.!? മമ്മുട്ടി ചിത്രത്തിൽ പിറന്നാൾ ആഘോഷിച്ച് ഫഹദ് ഫാസിൽ; പ്രിയതമക്കൊപ്പം പിറന്നാൾ ആഘോഷങ്ങൾ വൈറൽ.!! | Fahadh Faasil Birthday Celebration With Nazriya
Fahadh Faasil Birthday Celebration With Nazriya : മലയാള സിനിമ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട താര ജോഡികൾ ആണ് നസ്രിയയും ഫഹദ് ഫാസിലും. ആരെയും അത്ഭുതപ്പെടുത്തുന്ന അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് ഫഹദ് ഫാസിൽ. കുസൃതി നിറഞ്ഞ ടീനേജ് കാരിയായി വന്ന് മലയാള സിനിമയുടെ നയികാ സങ്കല്പത്തെ തന്നെ മാറ്റി മറിച്ച താരമാണ് നസ്രിയ നാസിം.
2014 ലാണ് ഇരുവരും വിവാഹിതരായത്. മലയാളത്തിലെ പ്രശസ്തനായ സംവിധായകൻ ഫാസിലിന്റെ മകൻ കൂടിയായ ഫഹദ് ആദ്യമായി അഭിനയിച്ചത് കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിലാണ്. പുതുമുഖ നടനായ ഫഹദിന്റെ ഈ ചിത്രത്തിലെ അഭിനയം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ മറ്റൊരാളായിട്ടായിരുന്നു ഫഹദിന്റെ തിരിച്ചു വരവ്. ഡയമണ്ട് നെക്‌ളേസ് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തന്റെ പ്രകടനം കൊണ്ട് ഫഹദ് ആവിസ്മരണീയമാക്കി.
തന്റെ ജീവിതത്തിൽ ആദ്യം സംഭവിച്ച പരാജയവും അതിൽ നിന്ന് താൻ ഉയർത്തെഴുന്നേറ്റ വിധവും എല്ലാം ഫഹദ് പ്രേക്ഷകാരുമായി പങ്ക് വെച്ചിട്ടുണ്ട്. സത്യത്തിൽ പുതിയ തലമുറക്ക് ഒരു മാതൃക കൂടിയാണ് ഫഹദ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ.
അതിന്റെ ഭാഗമാണ് തനിക്ക് ഫാൻസ് അസോസിയേഷൻ വേണ്ട എന്ന ഫഹദിന്റെ തീരുമാനം. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ താരമാണ് ഫഹദ്. ഫഹദ് മാത്രമല്ല നസ്രിയയും സൗത്ത് ഇന്ത്യൻ സ്റ്റാർ ആണ്. ഇപോഴിതാ ഫഹദിന്റെ പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമന് ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. നിന്നെപ്പോലെ മറ്റൊരാളില്ല വജ്രം പോലെ തിളങ്ങുക, ലവ് യൂ ഷാനു ലവ് യൂ ബെസ്റ്റ് ഫ്രണ്ട്. ബെസ്റ്റ് ആയത് ഇനി വരാൻ പോകുന്നതേ ഉള്ളു എന്നും നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മമ്മൂട്ടി എടുത്ത തങ്ങളുടെ ചിത്രമാണ് നസ്രിയ പങ്ക് വെച്ചിരിക്കുന്നത്.