ഏത്തപ്പഴം അഥവാ നേന്ത്രപ്പഴമെന്ന അത്ഭുത ഭക്ഷണത്തിന്റെ വിശേഷങ്ങൾ അറിയാം.!!

നമ്മുടെ നാട്ടിൽ ഏറ്റവും സാധാരണയായി ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം. പഴമായിട്ടോ അലങ്കെിൽ നിരവധി പലഹാരങ്ങളോ ഇത് വച്ച് ഉണ്ടാക്കാവുന്നതാണ്. നമ്മൾ ഏറ്റവുംമധികം കഴിച്ചിരിക്കേണ്ട പഴങ്ങളിൽ ഒന്നാണിത്. ഏത്തപ്പഴത്തിന്റെ അത്ഭുത ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നാല് രീതിയിലാണ് ഏത്തപ്പഴം നാം കഴിക്കാക്കാറ്. മൂത്ത് പഴുത്ത് പാകമാവുമ്പോൾ അല്ലെങ്കിൽ പച്ചക്കായ ഉപയോഗിച്ച് കറികളോ തോരനോ ഉണ്ടാക്കിയോ, കായ വറുത്തതോ അല്ലെങ്കിൽ പുഴുങ്ങിയോ നാം മിക്കവാറും ഏത്തപ്പഴം നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇതിൽ ഏതാണ് ഏറ്റവും നല്ല രീതിയെന്ന് പലർക്കും അറിയില്ല.

ഏറ്റവുമധികം ഗുണങ്ങളുള്ള പഴമാണിത്. നമ്മുടെ ശരീരത്തിനു വേണ്ട എല്ലാ മിനറൽസും ഏത്തപ്പഴത്തിൽ അടങ്ങയിട്ടുണ്ട്, ഉയർന്ന അളവിൽ സോഡിയം, കാൽസ്യം, മഗ്നീഷ്യം മാൻഗനീസ് എന്നിവയും ഏറ്റവുമധികം വിറ്റാമിനുകളും വിറ്റാമിൻ എ, ബി, സി എന്നിവയും ഒരു പോലെ ഇതിലുണ്ട്. ഓരോ രീതിയിൽ നേന്ത്രപ്പഴം കഴിക്കുമ്പോഴും ഓരോ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന്. നാം കറികളിൽ ഉപയോഗിക്കുന്ന നേന്ത്രക്കായ കാർബോ ഹൈഡ്രേറ്റ് നിറഞ്ഞതാണ്. പ്രമേഹരോഗികൾക്ക് ഇത് പ്രശ്‌നക്കാരനാണോ എന്ന് പലർക്കും സംശയം തോന്നിയേക്കാം എന്നാൽ ഒരിക്കലുമല്ല. നേന്ത്രക്കായ ഉപയോഗിച്ച് കറി വച്ച് കഴിക്കാം. ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രേമേഹ രോഗികൾക്ക് ഉത്തമമായ ഒരാഹാരമാണ് നേന്ത്രക്കായ. ഏത്തക്കായ നുറുക്കി വേവിച്ചതും, ചെറുപയർ വേവിച്ചതും ചേർത്തിളക്കി കടുക് താളിച്ച് ചേർത്ത് കഴിക്കുന്നതിലൂടെ ഒരു സംപൂർണ്ണ ആഹാരം പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ഇത് ഏത് പ്രായക്കാർക്കും കഴിക്കാം. പഴുത്ത നേന്ത്രപ്പത്തിൽ കരോട്ടിനും വളരെയധികം ഉണ്ട്.

നിങ്ങൾക്ക് മാനസീക സമ്മർദ്ദമുണ്ടെങ്കിൽ ഒരു ഏത്തപ്പഴം കഴിച്ചു നോക്കൂ. ഇതിൽ അടങ്ങിയിട്ടുള്ള ട്രിപ്‌റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്നുണ്ട്. ഇത് കഴിച്ചാൽ നമ്മുടെ തലച്ചോറിലെ സിറോടോണിൻ എന്ന ഹോർമോൺ ഉത്പാദം ഉണ്ടാക്കുകയും നമ്മുടെ മൂഡ് സ്വങ്‌സ് മാറ്റുകയും ചെയ്യും. അതിനാൽ ഒരുപാട് ടെൻഷനുള്ള ജോലികൾ ചെയ്യുന്നവും, പഠിക്കുന്ന കുട്ടികൾക്കും രാവിലെ ഒന്നോ രണ്ടോ നേന്ത്രപ്പഴം നൽകുന്നത് നല്ലതാണ്.

പഴത്തിനു പുറത്ത് കറുത്ത നിറം കണ്ടാൽ കഴിക്കാൻ ചെറിയ പ്രയാസമാണല്ലെ? എന്നാൽ നേന്ത്രപ്പഴത്തിനു ഏറ്റവുമധികം ഗുണങ്ങൾ വർദ്ധിക്കുന്നത് കറുത്തനിറമാകുമ്പോഴാണ്. ഇത് നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം പുഴുങ്ങിയത്. കുഞ്ഞുങ്ങൾക്ക് നേന്ത്രപ്പഴം പുഴുങ്ങി ഉടച്ച് അതിൽ നെയ് ചേർത്ത് നൽകുന്നതിലൂടെ അവർക്ക് അനീമിയ, മലബന്ധം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. ദഹനപ്രശ്‌നമുള്ളവർക്കും ഇത് ഉത്തമമാണ്.

മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കായവറുത്തത്. എന്നാൽ അമിതമായി വറുത്തു കോരി എടുക്കുന്ന ഇതിൽ എനർജി മാത്രമാണുള്ളത്. നേന്ത്രകായയുടെ ആദ്യം പറഞ്ഞ ഗുണങ്ങൾ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല. ഫാറ്റ് സോല്യുബിൾ വിറ്റാമിനുകൾ മാത്രമേ ഉണ്ടാകൂ. എണ്ണയിൽ അമിതമായി വറുത്തുകോരുന്ന ഇത്തരം ചിപ്‌സുകൾ ശരീരത്തിൽ കോളസ്‌ട്രോൾ കൂട്ടാൻ മാത്രമേ കാരണമാകൂ. ഇതിനാൽ എപ്പോഴും പഴുത്തതോ പച്ചയ്‌ക്കോ കഴിക്കാൻ ശ്രമിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉത്തമമാണ്. credits Dr Rajesh Kumar

We would like to show you notifications for the latest news and updates.
Dismiss
Allow Notifications