ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം എന്ന അത്ഭുത ഭക്ഷണം… ഏത്തപ്പഴത്തിൻറെ ആർക്കും അറിയാത്ത അത്ഭുത ഗുണങ്ങൾ.!!!

നമ്മളെല്ലാവരും സാധാരണയായി കഴിക്കുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. പച്ചക്കും പുഴുങ്ങിയും എല്ലാം നമ്മളിത് കഴിക്കാറുണ്ട്. എന്നാൽ ഓരോ രീതിയിൽ കഴിക്കുമ്പോഴും ഏത്തപ്പഴത്തിനു പല ഗുണങ്ങളാണ് ലഭിക്കുന്നത്.

പോഷകസമ്പന്നമായ ഒന്നാണ് ഏത്തപ്പഴം. സോഡിയം, പൊട്ടാസ്യം, മെഗ്നീഷ്യം, കാൽസ്യം ഇവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ ബി6, സി, എ, ഡയറ്ററി നാരുകള്‍, ബയോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, സിങ്ക്, റൈബോഫല്‍വിന്‍, മാംഗനീസ്, ഇരുമ്പ് തുടങ്ങി ധാരാളം പോഷകങ്ങളുണ്ട് ഏത്തപ്പഴത്തില്‍.

പച്ച ഏത്തക്ക രാവിലെ കഴിക്കുന്നത് ഡയബറ്റ്സ് ഉള്ളവർക്കുൾപ്പെടെ വളരെ നല്ലതാണ്. രാവിലെ പച്ചക്കായ പുഴുങ്ങി ചെറുപയറും ചേർത്ത് കടുക് താളിച്ച് കഴിക്കാം. ഇതിൽ ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങയിട്ടുണ്ട്. കൂടാതെ പ്രോട്ടീനും ഫാറ്റും കുറവാണ്.

പഴുത്ത ഏത്തപ്പഴത്തിൽ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കണ്ണിൻറെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. ഏത്തപ്പഴത്തിൽ സോഡിയത്തിൻറെ അളവ് കുറവും പൊട്ടാസ്യത്തിൻറെ അളവ് കൂടുതലും ആണ്. അതുകൊണ്ട് തന്നെ ഇത് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. credit : Dr Rajesh Kumar