വിവാദങ്ങളോട് വിടപറയാം; ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളും ആയി എസ്തർ അനിൽ… | Esther Anil Latest Glamorous Looks Goes Viral Malayalam

Esther Anil Latest Glamorous Looks Goes Viral Malayalam : ദൃശ്യം എന്ന ഒരൊറ്റ ചിത്രം മതിയാകും മലയാളികൾ എന്നും എസ്തർ എന്ന താരത്തെ ഓർത്തിരിക്കാൻ. 2013ൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് എങ്കിലും നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ ബാലതാരം എന്ന നിലയിൽ നിന്ന് മാറി നായിക എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് എസ്തർ അനിൽ. അഭിനയത്രി എന്നതിന് പുറമേ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ റിയാലിറ്റി ഷോയിൽ അവതാരികയായും താരം തിളങ്ങുകയുണ്ടായി.

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ എസ്തറിന് സാധിക്കുകയുണ്ടായി. മലയാളത്തിന് പുറമേ മറ്റു ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങി നിന്ന താരം സിനിമയിൽ എന്നതുപോലെതന്നെ സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം പല ഫോട്ടോഷൂട്ടുകളിലൂടെയും വൻ വിവാദങ്ങൾക്ക് പോലും വിധേയ ആയിട്ടുണ്ട്.

അധികവും ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് എസ്തർ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ നെഗറ്റീവ് കമൻറുകൾക്കെതിരെ ശക്തമായ രീതിയിൽ തന്നെയാണ് താരം പ്രതികരിക്കുന്നത്. തന്നെ വിമർശിക്കുന്നവരെ അതേ രീതിയിൽ തന്നെ മറുപടി നൽകുവാനും താരത്തിന് യാതൊരു മടിയുമില്ല. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മനം കവരുവാനെത്തിയിരിക്കുകയാണ് എസ്തർ.

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പകരക്കാരി ഇല്ലാത്ത താരമായി എസ്തർ മാറിയപ്പോൾ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും താരം തന്നെ അതേ കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.ഇതിലൂടെ ധാരാളം ആരാധകരെ ഇതര ഭാഷകളിലും നേടിയെടുക്കുവാൻ എസ്തറിന് സാധിച്ചു. എന്നും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിൽ ബോൾഡായും ഗ്ലാമറസായും വ്യത്യസ്തതയിൽ പ്രത്യക്ഷപ്പെടുന്ന എസ്തറിന് വലിപ്പച്ചെറുപ്പം ഇല്ലാതെ ധാരാളം ആരാധകരാണ് ഉള്ളത്.