ദൃശ്യത്തിലെ അനുമോൾ തന്നെയോ ഇത്..!? ബാലതാരത്തിന്റെ ഈ മാറ്റം വിശ്വസിക്കാനാവാതെ പ്രേക്ഷകർ..!! Esther Anil Floral Mood

Esther Anil Floral Mood : ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് എസ്തർ അനിൽ. ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷമായിരുന്നു താരത്തിന്. ദൃശ്യത്തിൽ മോഹൻലാലിനൊപ്പം വേറിട്ട ഒരു അഭിനയമാണ് എസ്തർ കാഴ്ചവെച്ചത്. എസ്തറിനൊപ്പം തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് അച്ഛൻ അനിൽ അബ്രഹാമും അമ്മ അഞ്ജു അനിലും.

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികാപദവിയിലേക്ക് ചേക്കേറുകയായിരുന്നു എസ്തർ അനിൽ. ദൃശ്യമാണ് താരത്തിന് വൻ ബ്രെക്കായി മാറിയത്. പിന്നീട് ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലൂടെയും എസ്തർ പ്രേക്ഷകർക്ക് മുൻപിലെത്തി. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ വേഷമിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ പെട്ടെന്ന് വൈറലാകാറുണ്ട്.

പല മോശം കമന്റുകളും ഫോട്ടോസിന് ലഭിക്കുമെങ്കിലും അതൊന്നും തന്നെ തളർത്തില്ല എന്നറിയിച്ച് മുന്നോട്ടുപോവാറാണ് പതിവ്. ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളിൽ എസ്തർ തിളങ്ങാറുണ്ട്. താരത്തിന് രണ്ടു സഹോദരങ്ങളാണ്. ഐവ അനിലും ഇവാൻ അനിലും. ഇവ അനിൽ ബാലതാരമായി സിനിമയിൽ തന്നെയുണ്ട്. സിനിമാരംഗത്തെ പലരുടെയും സുഹൃത്തുക്കൾ കൂടിയാണ് എസ്തറിന്റെ രക്ഷിതാക്കൾ. വയനാട് ആണ് ഇവരുടെ സ്വദേശം. എന്നാൽ സിനിമാ ആവശ്യങ്ങൾക്കായി ഇപ്പോൾ കൊച്ചിയിലാണ്.

ഇപ്പോഴും അത്തരത്തിൽ പുത്തൻ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി തിളങ്ങുകയാണ് എസ്തർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം തന്നെയാണ് ചിത്രങ്ങളെല്ലാം പങ്കുവെച്ചിരിക്കുന്നത്. “Floral Mood” എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രങ്ങൾ എല്ലാം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് ആശംസയുമായി എത്തിയിരിക്കുന്നത്.