സ്ത്രീകൾ ഡെയിലി ഈന്തപഴം കഴിച്ചാലുള്ള ഗുണങ്ങൾ…!

ഈന്തപ്പഴത്തില്‍ ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പോഷകങ്ങളുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്കിനും ഈന്തപ്പഴം ഔഷധമാക്കാം. ഉണങ്ങിയ ഈന്തപ്പഴം അരച്ച്‌ നെയ്യില്‍ കലര്‍ത്തി ഗോപീചന്ദനത്തിനൊപ്പം കഴിയ്ക്കാം. ഗോപീചന്ദനം ആയുര്‍വേദ കടകളില്‍ ലഭിയ്ക്കുന്ന ഒന്നാണ്. ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ത്തി ഉടച്ചു കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെള്ളപോക്കിനുള്ള പരിഹാരമാണ്.

ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന കാര്യവും ഓര്‍മ വേണം. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. മാത്രമല്ല, ഈ മധുരം ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഈന്തപ്പഴത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച്‌ രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയക്കുന്നതിനും എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും രോഗസാധ്യതയുള്ളവരും ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ഹൃദ്രോഗസാധ്യതയേയും ഇല്ലാതാക്കുന്നു. ഇതു കൊളസ്‌ട്രോളും ബിപിയുമെല്ലാം നിയന്ത്രിയ്ക്കുന്നതും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതുമെല്ലാമാണ് ഗുണകരമാകുന്നത്.