അണിയറയിലെ പ്രണയജോഡികൾ ജീവിതത്തിലും ഒന്നിച്ചു.!! എന്നും സമ്മതം അശ്വതി ഇനി രാഹുലിന് സ്വന്തം; താരജോഡികളുടെ വിവാഹം ആഘോഷിച്ച് ആരാധകരും.!! | Ennum Sammatham Fame Rahul Weds Aswathy

Ennum Sammatham Fame Rahul Weds Aswathy : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് ‘എന്നും സമ്മതം’. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പര വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. എന്നാൽ ഇന്ന് ‘എന്നും സമ്മത’ത്തിന്റെ ആരാധകർക്ക് കൂടുതൽ സന്തോഷമുള്ള ദിവസമാണ്.

സീരിലിലെ നായകനും നായികയും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയാണ്. ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന ഒരുപാട് താരജോഡികളെ കണ്ടിട്ടുണ്ട് എന്നാൽ ഈ ജോഡിക്ക് ഒരു പ്രത്യേകതയുണ്ട്. അത് സീരിയലിൽ എത്തും മുൻപേ ഇരുവരും പ്രണയത്തിൽ ആണെന്നതാണ്. കൊച്ചിയിൽ വെച്ചാണ് ഇരുവരും കണ്ട് മുട്ടിയത്. ഒരുമിച്ച് പഠിക്കുമ്പോൾ തന്നെ ഇരുവരും പ്രണയത്തിൽ ആയിരുന്നു. ആ സമയത്ത് അഭിനയ മോഹം രാഹുലിന് മാത്രമേ ഉണ്ടായിരുന്നുള്ളു അങ്ങനെ തമിഴ് സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് രാഹുലിന് ‘എന്നും സമ്മത’ ത്തിലേക്ക് ക്ഷണം ലഭിച്ചത്.

വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് ലക്ഷ്മി ഓഡിഷനിൽ പങ്കെടുത്തത് എങ്കിലും ലക്ഷ്മി സെലക്ടഡ് ആകുകയും ചെയ്തു. സെലക്ടഡ് ആയി എന്ന വിവരം പറയാൻ വിളിച്ചപ്പോൾ ആണ് ലക്ഷ്മിയോടൊപ്പം ഇൻസ്റ്റാഗ്രാം റീലിൽ ഉള്ള പയ്യൻ തന്നെയാണ് നായകൻ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞത് ഇത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നും ഇരുവർക്കും ഒരേ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോ ഇരട്ടി സന്തോഷം സന്തോഷം തോന്നിയെന്നും ഇരുവരും പറഞ്ഞിട്ടുണ്ട്.

സീരിയലിലും ഇരുവരും ഭാര്യാ ഭർത്താക്കന്മാർ തന്നെയാണ്.കഴിഞ്ഞ വർഷം സെപ്റ്റംബർ 14 നാണു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപോഴിതാ ഇരുവരും കാത്തിരുന്ന വിവാഹ ദിവസവും എത്തിയിരിക്കുകയാണ്.സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് വിവാഹചടങ്കിൽ പങ്കെടുക്കാനായി എത്തിയത്.വർഷങ്ങൾ നീണ്ട പ്രണയത്തിനോടുവിൽ റീൽ ലൈഫിലും റിയൽ ലൈഫിലും ഒരുമിച്ച പ്രിയതാ രങ്ങൾക്ക് ആശംസകളുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

Rate this post