ഇത്തവണത്തെ പ്രൊമോഷന് കുറച്ചു വെറൈറ്റി ആയാലോ; തലപുകച്ച് ആലോചിച്ചു സിദ്ധിക്കും സുരാജ് വെഞ്ഞാറമൂടും… | Ennalum Ente Aliya Movie Variety Promotion Malayalam
Ennalum Ente Aliya Movie Variety Promotion Malayalam : സംവിധായകൻ ബാഷ് മൊഹമ്മദ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘എന്നാലും ന്റെ അളിയാ’. ബാഷ് മൊഹമ്മദിന്റേത് തന്നെയാണ് തിരക്കഥയും. ഈ അടുത്ത് പുറത്തുവന്ന ചിത്രത്തിൻ്റെ ടീസർ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം.
നടൻ സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. എങ്ങനെ ചിത്രത്തിൻ്റെ പ്രമോഷൻ വ്യത്യസ്തമാക്കാം എന്ന് ചർച്ചയിലാണ് ഇരുവരും. പ്രമോഷന് വേണ്ടി ഏത് പാട്ട് തിരഞ്ഞ് എടുക്കും? ഒപ്പം ഈ വർഷം ട്രെന്റിംഗ് ആയ ന്നാ താൻ കേസ് കൊടിലെ ‘ദേവ ദൂതർ പാടി’ യും ജയ ജയ ജയ ജയ ഹേയിലെ പാട്ടും കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളിയും പ്ലെ ചെയ്യുന്നതും കേൾക്കാം. ഈ വർഷം ട്രെൻഡിങ് ആയ ഹുക്ക് അപ്പ് സ്റ്റെപ്പുകളെ കുറിച്ചാണ് സംസാരം.

എന്നാൽ ഒടുവിൽ ഈ ഗാനങ്ങളൊന്നും വേണ്ടെന്നും തീരുമാനത്തിൽ ഇരുവരും എത്തുന്നു.സുരാജ് വെഞ്ഞാറമൂടും, സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ജനുവരി ആറിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രകാശ് വേലായുധൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മിനി സ്ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ഗായത്രി അരുൺ ആണ് നായിക വേഷത്തിൽ എത്തുന്നത്.
ഇടവേളയ്ക്ക് ശേഷം സുരാജ് കോമഡി വേഷത്തിലെത്തുന്ന ചിത്രമാണ് ‘എന്നാലും ന്റെ അളിയാ’ എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ.മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയായിരുന്നു. മനോജാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.