മുൻ വിധികൾക്കുമപ്പുറം വിജയ കൊടി പാറിച്ച് ‘എന്നാലും എന്റെ അളിയാ’; സിനിമ കണ്ടു മനസ്സ് നിറഞ്ഞു പ്രേക്ഷകർ… | Ennalum Ente Aliya Movie Review Malayalam

Ennalum Ente Aliya Movie Review Malayalam : 2023 ഇലെ ആദ്യ ഹിറ്റ്‌ അടിച്ചു സുരാജ് വെഞ്ഞാറമൂട് – സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എന്നാലും എന്റളിയാ. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന കോമഡി ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഭാഷ്‌ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫ്ലാറ്റിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. രണ്ടു പ്രവാസി കുടുംബങ്ങളിൽ ഒരു അളിയൻ കാരണം അവർക്ക് ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.

മാജിക് ഫ്രെയിംസിന്റെ ബാറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പത്രങ്ങളെ അവതരിപ്പിക്കുന്നത്.സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദ് ശ്രീകുമാർ അറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .സംഗീതം വില്യം ഫ്രാൻസിസ് ഷാൻ റഹ്‍മാൻ.

പാർത്ഥൻ ആണ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍ എന്നിവരുമാണ്. പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, ഗാനരചന-ഹരിനാരായണൻ,പി ആർ ഓ വാഴൂർജോസ്,പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ. .ചിത്രത്തിന്റെ ആദ്യം നിശ്ചയിച്ച പേര് ലവ് ജിഹാദ് എന്നാണ് എന്നു പറഞ്ഞു ചിത്രം ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു.

എന്നിരുന്നാലും വിവാദങ്ങളെ ഒകെ കാറ്റിൽ പറത്തതികൊണ്ട് ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രാകൃത സിനിമകളിൽ നിന്നും മലയാള സിനിമയിക്ക് ലഭിച്ച മോചനമാണെന്നും സീരിയസ് വേഷങ്ങളിൽ നിന്നും കോമഡി ട്രാക്കിലേക്കുള്ള മിമിക്രി രാജാവിന്റെ തിരിച്ചുവരവാണ് ചിത്രം എന്നാണ് പ്രേക്ഷകർ അഭിപ്രായപെടുന്നത്.

Rate this post