ഇഡ്‌ലി പാത്രത്തിൽ എളുപ്പത്തിൽ ഒരു കേക്ക് ഇതാ!!!

കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? അതും വെറും മൂന്നേ മൂന്ന് ചേരുവകൾ കൊണ്ട്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കേക്കുണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകാൻ സാധ്യതയുള്ള വളരെ ടേസ്റ്റിയായ കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇത്.


ആവശ്യമായ സാധനങ്ങൾ

  • ഓറിയോ ബിസ്‌ക്കറ്റ്
  • പാൽ
  • ചോക്ലേറ്റ്
  • ബേക്കിങ് പൗഡർ

ആദ്യം ഓറിയോ ബിസ്‌ക്കറ്റിൽ നിന്ന് ക്രീം മാറ്റുക. എന്നിട്ട് ബിസ്‌ക്കറ്റ് നന്നായി പൊടിച്ചെടുക്കുക. പൊടിച്ച ബിസ്‌ക്കറ്റിൽ പാൽ ചേർത്ത് നന്നായി ഇളക്കുക. അതിലേയ്ക്ക് മാറ്റി വച്ച ക്രീം നന്നായി ഇളക്കി യോജിപ്പിക്കുക. കേക്കിന്റെ മാവിന്റെ പരുവത്തിൽ ഇത് യോജിപ്പിക്കുക. അതിലേയ്ക്ക് അല്പം ബേക്കിങ് പൗഡർ ചേർക്കുക. എന്നിട്ട് ബേക്കിങ് ട്രേയിലേയ്ക്ക് മാവൊഴിച്ച് ഇത് ഇഡ്‌ലി തട്ടിൽ ആവി കയറ്റാൻ വയ്ക്കുക. തണുത്ത ശേഷം കേക്ക് ഒരു പാത്രത്തിലേയ്ക്ക് ഡിമോൾഡ് ചെയ്യുക. അതിന്റെ മുകളിലേയ്ക്ക് ചോക്ലേറ്റ് ഉരുക്കിയത് ഒഴിച്ച് അല്പം സ്പ്രിഗ്ൾസ് വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ കേക്ക് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen love with Lasi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our whatsapp group: Grouplink