‘ടോം ആന്‍ഡ് ജെറി’ യെക്കാൾ മികച്ച പ്രകടനവുമായി മറ്റൊരു എലിയും പൂച്ചയും സോഷ്യല്‍മീഡിയയിൽ തരംഗമായി മാറുന്നു..!!! [വീഡിയോ]

മിക്കപ്പോഴും കൗതുകകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ നല്ല സ്ഥാനം ലഭിക്കാറുണ്ട്. അതിപ്പോ മനുഷ്യർ ആകണമെന്നില്ല മൃഗങ്ങളും പക്ഷികളുമൊക്കെ ആവാം. ഇവിടെ താരങ്ങളാകുന്നത് ഒരു എലിയും പൂച്ചയും ആണ്.

പൂച്ചയും എലിയും തമ്മിലുള്ള രസകരമായ പോരാട്ടമാണ് വീഡിയോയുടെ ആമുഖം. എലിയും പൂച്ചയും എന്ന് പറയുമ്പോൾ തന്നെ മനസ്സിൽ ആദ്യം നിറയുന്നത് ടോം ആൻഡ് ജെറി എന്ന പ്രസിദ്ധ കാർട്ടൂൺ ആണ്. രണ്ടു പേരുടെയും കുസൃതി നിറഞ്ഞ വഴക്കുകളും തുടർന്നുള്ള സങ്കർഷങ്ങളും രസകരമാണ്.

അത്ര തന്നെ ആസ്വാദകരിൽ ചിരി നിറക്കാൻ ഈ വീഡിയോക്ക് കഴിഞ്ഞു. സാധാരണ പൂച്ചയുള്ള സ്ഥലങ്ങളിലേക്ക് എലികൾ വരാറില്ല എന്നാണ് പറയാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പൂച്ചയെ വട്ടം കറക്കി ഓടിക്കുകയാണ് ഈ ഏലി.

എന്നാൽ ഒട്ടും വിട്ടു കൊടുക്കാതെ പൂച്ചയും. പൂച്ചയെ വട്ടംകറക്കുന്ന എലിയും വിട്ടുകൊടുക്കാന്‍ തയാറാവാത്ത പൂച്ചയും ആസ്വാദകരില്‍ ചിരി നിറയ്ക്കുന്നു. കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഇവരാണ് താരം.