‘ഇതൊരു കിടു ഐറ്റെം’… 😋😋 ബ്രെഡും മുട്ടയും കൊണ്ട് സൂപ്പർ നാല് മണി പലഹാരം 👌👌 കടയിലെ കട്ലേറ്റ് വരെ മാറിനിൽക്കും..!!!

ഇതൊരു കിടു ഐറ്റം ആണ് വെറും ബ്രെഡും മുട്ടയും ഉപയോഗിച്ചു വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് റെസിപ്പിയാണ്.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കടയിൽ നിന്നും വാങ്ങുന്ന കട്ലറ്റിനെക്കാൻ സൂപർ ആയ ഒരു അടിപൊളി സ്നാക്ക്. പുറത്തു നല്ല ക്രിസ്പിയും അകത്തു നല്ല സോഫ്‌റ്റും ആയിട്ടുള്ള ഒരടിപൊളി നാലുമണി പലഹാരം. അങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ:

 • ബ്രഡ് – 6 എണ്ണം
 • മുട്ട – 2 എണ്ണം
 • പച്ചമുളക്-3 എണ്ണം
 • കറിവേപ്പില – 2
 • സവാള – 2 എണ്ണം
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/ 2 ടീസ്പൂൺ
 • മൈദ- 1 ടീസ്പൂൺ
 • ഓയിൽ – ആവശ്യത്തിന്
 • ഗരം മസാല – 1 ടീസ്പൂൺ
 • മഞ്ഞൾപൊടി – 1 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • കുരുമുളക് പൊടി -1 ടീസ്പൂൺ

സവാള വഴറ്റിയതിലേക്കു പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം മുട്ട പൊട്ടിചൊഴിക്കാം. ഇതൊന്നു ചൂടാറി വരുമ്പോൾ ബ്രെഡ് പൊടിച്ചത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഉരുളകളാക്കി മൈദാ മാവിന്റെ വെള്ളത്തിൽ മുക്കി ബ്രെഡ് ക്രമ്സിൽ കൂടി മുക്കിയ ശേഷം ഓയിലിൽ വറുത്തെടുക്കാം.

കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോഴോ വീട്ടിൽ വരുന്ന അഥിതികൾക്കോ ഈ വിഭവം ഒന്ന് ഉണ്ടാക്കി കൊടുത്തു നോക്കൂ… എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച. വളരെ എളുപ്പത്തിലും കുറഞ്ഞ ചേരുവകൾ കൊണ്ടും കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ സൂപ്പർ ടേസ്റ്റിൽ കട്ലേററ് ഉണ്ടാക്കം. credit : Izzah’s Food World

പാൽ കേക്ക് | ഗോതമ്പ് പൊടി കൊണ്ട് 10 മിനിട്ടി