വണ്ണം ഇല്ലാത്തവർക്കും ബ്ലഡ്‌ കുറവുള്ളവർക്കും നല്ല വിശപ്പിനും ഈ ലേഹ്യം കഴിക്കൂ.. മാറ്റം കാണാം.!!

എത്ര വണ്ണമില്ലാത്തവർക്കും വണ്ണം വെക്കാൻ കഴിക്കാൻ പറ്റിയ ഈന്തപ്പഴലേഹ്യം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് കഴിച്ചുകഴിഞ്ഞാൽ കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്കായാലും നല്ല വിശപ്പുണ്ടാകും. കൂടാതെ ശോധന ഉണ്ടാകാൻ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

ഇതിവശ്യമുള്ളത് ഈന്തപ്പഴം, കറുത്ത മുന്തിരി, ഗ്രാമ്പൂ, അണ്ടിപ്പരിപ്പ് ഇവയാണ്. ഇതിൽ ഗ്രാമ്പൂ ടെസ്റ്റിന് വേണ്ടിയാണ്. താല്പര്യമുണ്ടെങ്കിൽ മാത്രം ഇട്ടാൽ മതിയാകും. മുന്തിരി കുതിർത്ത് വെക്കുക. ഈന്തപ്പഴത്തിൽ കുരു കളയുക. കുക്കറിൽ എല്ലാ സാധനങ്ങളും ഇട്ട് നല്ലത് പോലെ വേവിക്കുക.

വേവിക്കുമ്പോൾ വെള്ളത്തിൻെറ പകരം തേങ്ങാ പാൽ അല്ലെങ്കിൽ പശുവിൻ പാൽ ചേർക്കുക. പശുവിൻ പാൽ എടുക്കുന്നതാണ് നല്ലത്. വേവിച്ചതിനുശേഷം മിക്സിയിലിട്ട് നല്ലതുപോലെ അരക്കുക.ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ചേർത്ത് അതിലേക്ക് ഈ അരച്ചത് ചേർക്കുക.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ എല്ലാവര്ക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Veettuvaidyam വീട്ടുവൈദ്യം