ഈന്തപ്പഴം കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ.!!!

ഊർജത്തിൻറെ കലവറയാണ് ഈന്തപ്പഴം. ധാരാളം ധാതുക്കളും വിറ്റാമിനും ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും 2 ഈത്തപ്പഴമെങ്കിലും കഴിക്കണമെന്നാണ് ഡോക്ടർമാരും ഡയറ്റിഷൻമാരും നിർദ്ദേശിക്കാറുള്ളത്. തടിവർധിപ്പിക്കാതെ തൂക്കം വർധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണിത്.

ഈത്തപ്പഴം വേഗം ദഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിൻറെ പോഷകങ്ങൾ എളുപ്പം ലഭ്യമാകും. നോമ്പ് തുറയിലെ സ്ഥിരം പദാർത്ഥങ്ങളിൽ ഒന്നാണ് ഈത്തപ്പഴം. ഇതിലെ നാരുകൾ രക്തത്തിലെ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും.

100% നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം മൂലം കഷ്ടപ്പെടുന്നവർക്ക് ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് രാവിലെ കഴിക്കുന്നതാണ് ഡ്രൈ ആയി കഴിക്കുന്നതിനേക്കാൾ നല്ലത്. എല്ലുകൾക്ക് കരുത്തേകാൻ ഇത് സഹായകമാണ്.

ആമാശയത്തിൻറെ ആരോഗ്യത്തെ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ സോഡിയം വളരെ കുറവാണ്. അതുകൊണ്ട് തന്നെ നാഡികളുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാം. credit : MALAYALAM TASTY WORLD