രാവിലത്തേക്ക് ഇതാണേൽ ആരും കഴിച്ചു പോകും; നല്ല സോഫ്റ്റ്‌ വെള്ളയപ്പവും കിടിലൻ വെജിറ്റബിൾ സ്റ്റൂവും… | Easy Vellayappam and Veg Stew Recipe Malayalam

Easy Vellayappam and Veg Stew Recipe Malayalam : വെള്ളയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ ഇങ്ങനെ ചെയ്ത് നോക്കു. ഒന്നരക്കപ്പ് അരി എടുത്ത് കഴുകിയതിനു ശേഷം കുറച്ചധികം വെള്ളത്തിൽ 4 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം അരി കഴുകിയെടുത്ത് മിക്സിയുടെ ജാറിൽ ഒരുകപ്പ് ചിരവിയ തേങ്ങയും 8 ടേബിൾസ്പൂൺ ചോറും ചേർത്ത് അരച്ചെടുക്കുക.

കുറേശെ വെള്ളം ചേർക്കാൻ ശ്രദ്ധിക്കുക. അരച്ചെടുത്ത മാവ് 8-10 മണിക്കൂർ മൂടിവെക്കുക. മാവ് പൊന്തി വന്നതിന് ശേഷം ചെറിയൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ പഞ്ചസാരയും അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റി വെക്കുക. വേറെയൊരു പാത്രത്തിൽ മുക്കാൽ ടേബിൾസ്പൂൺ യീസ്റ്റും അതിലേക്ക്‌ ഇളം ചൂടുവെള്ളം ചേർത്ത് മിക്സ്‌ ചെയ്യുക.

ഈ രണ്ടു മിക്സുകളും മാവിൽ ചേർത്താൽ വെള്ളയപ്പത്തിന്റെ കൂട്ട് റെഡി. ഇത് ഒന്നര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വച്ചതിനു ശേഷം മീഡിയം ഫ്‌ളൈമിൽ കുക്ക് ചെയ്തെടുക്കാം. ഇനി സ്റ്റു ഉണ്ടാകുന്നതെങ്ങനെയെന്ന് നോക്കാം. ഒരു പാനിൽ വെളിച്ചെണ്ണ എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവപട്ട, താക്കോല ഓരോ ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചതും

കുറച്ചു പച്ചമുളകും കറിവേപ്പിലയും പകുതി നുറുക്കിയ സവാളയും കുറച്ചു കുരുമുളകും ചേർത്ത് കുറച്ചു നേരം വേവിക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് അരക്കപ്പ് വീതം നുറുക്കിയ ക്യാരറ്റ്, പൊട്ടറ്റോ, ബീൻസ്, കാളിഫ്ലവർ, വേവിച്ച ഗ്രീൻപീസ് കുറച്ചു ഉപ്പ് ചേർക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : Fathimas Curry World