ബാക്കി വരുന്ന ഒരു കപ്പ് ചോറ് മതി.!!! വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ മധുരം തയ്യാറാക്കാൻ 👌👌

ബാക്കി വന്ന 1 കപ്പ് ചോറ്, നെയ്യ്, ശർക്കര അങ്ങനെ വെറും 3 ചേരുവകൾ മാത്രം മതി വായിലിട്ടാൽ അലിഞ്ഞു പോകുന്ന അടിപൊളി മധുരം തയ്യാറാക്കാൻ. അതിനായി ആദ്യം തന്നെ ബാക്കി വന്ന ചോറ് മിക്സിയിൽ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. മറ്റൊരു പാത്രത്തിൽ ശർക്കര പാനി തയ്യാറാക്കാനായി അടുപ്പത്തു വെക്കാം.

രണ്ടു ടീസ്പൂൺ അരിപ്പൊടിയിൽ കുറച്ചു വെള്ളമൊഴിച്ചു കലക്കി വെക്കാം. പാത്രം ചൂടായി വരുമ്പോൾ അതിലേക്കു ശർക്കര പാനി അരിച്ചെടുത്ത ശേഷം ചേർത്ത് കൊടുക്കാം. അരച്ച് വെച്ച ചോറ് കൂടി ചേർത്ത് വെച്ച് നന്നായി ഇളക്കി കൊടുക്കാം. അരിപ്പൊടി മിക്സും അൽപ്പം നെയ്യും കൂടി ചേർത്ത് വറ്റിച്ചെടുക്കണം.

നന്നായി വറ്റിച്ചു കുഴമ്പു രൂപത്തിലാക്കണം. കയ്യെടുക്കാതെ നല്ല വണ്ണം ഇളക്കി കൊടുക്കുകയും വേണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.