പൂവു പോലെ സോഫ്റ്റ് ആയ പാലപ്പം ഞൊടിയിടയിൽ… 😋😋 യീസ്റ്റ് വേണ്ട.. തരി കുറുക്കേണ്ട..!!!

രാവിലെ ബ്രേക്ക് ഫാസ്റ്റിനു ഒരടിപൊളി പൂവു പോലുള്ള സോഫ്റ്റ് വെള്ളയപ്പമായാലോ.. നല്ല മുട്ടകറിയോ ചിക്കൻ കറിയോ കൂട്ടി ഒന്ന് കഴിച്ചു നോക്കൂ… ഉഗ്രൻ ടേസ്റ്റ് ആണ്.. സൂപർ ടെസ്റ്റിൽ പാലപ്പം നിങ്ങൾക്കും തയ്യാറാക്കി എടുക്കാം.. അതും എളുപ്പത്തിൽ തരി കുറുക്കേണ്ട.. യീസ്റ്റും സോഡാപൊടിയും ഒന്നും ചേർക്കേണ്ട..

ഇത്ര എളുപ്പത്തിൽ പാലപ്പം അങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.. അതിനായി ഒട്ടും പശയില്ലാത്ത പച്ചരി 8 മണിക്കൂർ കുതിർത്തി വെക്കാം. ഇത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. കുറച്ചു വെള്ളമൊഴിച്ചു അരച്ചെടുക്കാൻ ശ്രദ്ധിക്കണം.

മാറ്റി വെച്ചതിനു ശേഷം അര കപ്പു നാളികേരവും അര കപ്പു ചോറും കൂടി അടിച്ചെടുത്തു പച്ചരിയുമായി കൂട്ടി ചേർക്കാം. അതിലേക്കു നമുക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന നാളികേരം വെള്ളത്തിൽ അൽപ്പ പഞ്ചസാര ഇട്ടു കൊടുത്തു ഒരു ദിവസം വെച്ചാൽ പുളിച്ചു കള്ളുപോലെ ആയി കിട്ടും.

ഒരു നുള്ളു ഉപ്പു കൂടി ചേർത്ത് മൂടി വെക്കാം. രാവിലെയാവുമ്പോഴേക്കും നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും. ശേഷം പാൻ ചൂടായി വരുമ്പോൾ അതിലേക്കു മാവ് ഒഴിച്ച് കൊടുത്തു ചുറ്റിച്ചു പാലപ്പം തയ്യാറാക്കി നോക്കൂ… അടിപൊളിയാണ്. ഇങ്ങനെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ… ഇഷ്ടപ്പെടും തീർച്ച. credit : Muthu’s food world

ചപ്പാത്തിമാവ് കൊണ്ട് അടിപൊളി എഗ്ഗ് പറാത്ത റോൾ :