മുട്ടയും തൈരും ഇതുപോലെ ഒന്ന് മിക്സ് ചെയ്തു നോക്കൂ!! പെട്ടെന്ന് തന്നെ ഒരു കുട്ട നിറയെ പലഹാരം റെഡി… | Easy Snacks Recipe Malayalam

Easy Snacks Recipe Malayalam : മുട്ടയും തൈരും വീട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ നാലുമണിപലഹാരം പരിചയപ്പെട്ടാലോ? വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ കിടിലൻ വിഭവം തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയുവാൻ മറക്കല്ലേ.. ഇതിനായി ആദ്യം ഒരു മിക്സിങ് ബൗൾ എടുക്കുക. ഇതിലേക്ക് അരകപ്പ് തൈര് എടുക്കുക. പുളിയില്ലാത്ത തൈര് എടുക്കാൻ ശ്രദ്ധിക്കണം.

ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഓയിൽ കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. ഓയിലിന് പകരം ബട്ടറോ നെയ്യോ ഏതു വേണമെങ്കിലും നമ്മുടെ താല്പര്യത്തിനനുസരിച്ചു ചേർക്കാവുന്നതാണ്. ഇതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാര ചേർക്കുക. മധുരം കുറയ്ക്കുന്നതാണ് നല്ലത്. നല്ല ഒരു ഫ്ലേവറിനായി ഏലക്കാപ്പൊടി ചേർക്കാവുന്നതാണ്. പകരം വാനില എസൻസ് വേണമെങ്കിലും ചേർക്കാം.

ഇതിലേക്ക് മൈദപ്പൊടി ചേർക്കുക. മൈദപ്പൊടിക്ക് പകരം ഗോതമ്പ്പൊടിയും ഉപയോഗിക്കാം. ഇത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന അതെ രീതിയിൽ കുഴച്ചെടുക്കുക. ഇത് നമുക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ പരത്തിയെടുക്കുക. കത്തി ഉപയോഗിച്ച് നമുക്കാവശ്യമായ ഷെയ്പ്പിൽ കട്ട് ചെയ്യുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഈ മാവ് നമുക്ക് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.