ഇത്ര എളുപ്പമാണോ ഗുലാബ് ജാമുൻ ഉണ്ടാക്കാൻ 👌👌

ഗുലാബ് ജാം എല്ലാവർക്കും ഇഷ്ടമാണല്ലേ. മധുരപലഹാരങ്ങളെ സ്നേഹിക്കുന്നവർക്കൊക്കെ ഗുലാബ് ജാം ഇഷ്ടമാകും. ഇത് നമുക്ക് വീട്ടിൽ എളുപ്പത്തിൽ സാധിക്കും.അത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ താഴെക്കൊടുക്കുന്നു.

ചേരുവകൾ:

  • പാൽ പൊടി – 1 കപ്പ്
  • മൈദ – അര കപ്പ്‌
  • സോഡാ പൊടി – കാൽ ടീസ്പൂൺ
  • തൈര് – 2 ടേബിൾസ്പൂൺ
  • നെയ്യ് – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • പഞ്ചസാര – 2 കപ്പ്‌
  • വെള്ളം – 2 കപ്പ്‌
  • ഏലക്ക – 2 എണ്ണം
  • ചെറുനാരങ്ങാ നീര് – 1 ടേബിൾസ്പൂൺ

തയാറാകുന്നവിധം:

ഒരു അരിപ്പയിൽ പാൽ പൊടി, മൈദ, സോഡാ പൊടി, ഉപ്പ് എന്നിവ ഇട്ട് അരിച്ചെടുക്കണം. ശേഷം തൈര്, നെയ്യ് ഇവ ഒന്ന് യോജിപ്പിക്കണം. അരിച്ചു വച്ച മൈദ പാൽപ്പൊടി മിശ്രിതത്തിൽ യോജിപ്പിച്ചുവച്ച തൈരും നെയ്യും ചേർത്ത് കുഴക്കണം.

ഇത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കണം. അടുത്തതായി പഞ്ചസാര പാനി തയാറാക്കിയെടുക്കുക. ഇനി കുഴച്ചുവച്ച മാവ്‌ ഓയിലിൽ വറുത്തെടുത്തു കോരാം. ശേഷം പഞ്ചസാര പാനിയിൽ ചേർക്കാം. നല്ല രുചിയുള്ള ഗുലാബ് ജാ൦ തയാർ. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. credit : Recipe Malabaricus

പാൽ കേക്ക് | ഗോതമ്പ് പൊടി കൊണ്ട് 10 മിനിട്ടിൽ :

We would like to show you notifications for the latest news and updates.
Dismiss
Allow Notifications