പഞ്ഞി പോലെ ഇടിയപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഇനി മാവ് കുഴക്കണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല… | Easy Ediyappam Recipe Malayalam

Easy Ediyappam Recipe Malayalam : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഇടിയപ്പത്തിന്റെ റെസിപ്പിയാണ്. സാധാരണ നമ്മൾ ഇടിയപ്പം ഉണ്ടാക്കുന്നത് മാവ് കുഴച്ച് സേവനാഴിയിൽ നിറച്ച് നൂൽ നൂലായി ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യാറുള്ളത് ഇത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ്. അതുകൊണ്ട് പലരും വല്ലപ്പോഴുമൊക്കെയേ ഇടിയപ്പം ഉണ്ടാക്കാറുള്ളു.

എന്നാൽ നമ്മൾ ഇവിടെ വെത്യസ്തമായാണ് ഉണ്ടാക്കുന്നത്. ഇനി ഇടിയപ്പം ഉണ്ടാക്കാൻ മാവ് കുഴക്കുകയും വേണ്ട, സേവനാഴിയും വേണ്ട, കൈ വേദനയും വരില്ല ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ. അതിനായി ഇടിയപ്പത്തിന്റെ പൊടി ആവശ്യത്തിന് ഒരു ബൗളിൽ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവ് തയ്യാറാക്കുക. ഇഡലി ദോശ മാവിന്റെ

രൂപത്തിൽ ലൂസാക്കിയാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. നല്ലപോലെ സോഫ്റ്റാകാൻ വേണമെങ്കിൽ നമുക്ക് ഒരു മുട്ട ചേർക്കാവുന്നതാണ്. അടുത്തതായി ഇത് ഒരു കവറിൽ നിറയ്ക്കുക. എന്നിട്ട് ഒരു ചൂടായ പാനിൽ എണ്ണ പുരട്ടിയ ശേഷം മാവ് നിറച്ച കവറിന്റെ മൂലയിൽ ചെറിയ ഓട്ട ഇട്ടുകൊടുത്ത് മാവ് പാനിലേക്ക് ഒഴിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന്

വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video Credit : Grandmother Tips