വീട്ടിൽ പച്ചരി ഉണ്ടോ..!? പച്ചരി കൊണ്ട് മിനിറ്റുകൾക്ക് ഉള്ളിൽ വായിലിട്ടാൽ അലിഞ്ഞുപോകും മധുരം… | Kinnathappam Recipe Malayalam

Easy Kinnathappam Recipe Malayalam : –

  • Raw rice – 1/2 cup ( 100 gm)
  • Jaggery- 1 cup ( 150 gm )
  • Water for jaggery syrup- 1/2 cup
  • Salt – 2 pinch
  • Grated coconut- 1 cup
  • Water – 1 & 1/2 cup
  • Ghee – 1 tbsp
  • Cashew nuts
  • Cardamom powder- 1 tsp

ആദ്യം തന്നെ പച്ചരി നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിർത്തെടുക്കുക. ഒരു പാത്രത്തിൽ ശർക്കര ഉരുക്കി എടുക്കുക. ഈ ശർക്കരപ്പാനി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് തേങ്ങ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത് തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുക. കുതിർത്തെടുത്ത പച്ചരി വെള്ളമില്ലാതെ മിക്സിയുടെ ജാറിൽ ഒന്ന് ചതച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക്‌ ശർക്കരപ്പാനി ചേർത്ത് കൊടുക്കാം. അതിനുശേഷം അതിലേക്ക് അരച്ച് വെച്ചിട്ടുള്ള അരിയും ചേർത്തു കൊടുക്കാം. ഈ സമയം മാറ്റി വച്ചിട്ടുള്ള ബാക്കി തേങ്ങാപ്പാലും കൂടെ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി ഏകദേശം അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഇതു നന്നായി കുറുകാൻ തുടങ്ങും ഈ സമയത്ത് അതിലേക്ക് ഏലക്ക പൊടി, ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് കൊടുക്കാം.

അതിലേക്ക് വറുത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പും കൂടി ചേർത്തുകൊടുക്കാം. ആവശ്യത്തിന് നെയ്യും കൂടി ചേർത്ത് വീണ്ടും ഇളക്കി കൊടുക്കാം. 20 മിനിറ്റ് കഴിയുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി സ്പൂൺ കൊണ്ട് നന്നായി പ്രസ് ചെയ്ത് 15 മിനിറ്റ് തണുക്കാൻ വയ്ക്കുക. അതിനുശേഷം മുറിച്ചു എടുക്കാം. കാണാൻ ഹൽവ പോലെയും കിണ്ണത്തപ്പം പോലെ വളരെ സോഫ്റ്റ്‌ ആയും രുചികരമായതും ആയ ഒരു പലഹാരം ആണിത്. Video Credit : Neethus Malabar Kitchen

Rate this post