ഇനി നിങ്ങളുടെ വീട്ടിൽ ഒരു ഈച്ച പോലും കടക്കില്ല…! പൂർണ്ണമായും കൊന്നൊടുക്കാം…

വീടുകളിൽ കാണപ്പെടുന്ന പറക്കുന്ന ഷഡ്പദങ്ങളിൽ ഏറ്റവും സാധാരണയായ പ്രാണിയാണ്‌ ഈച്ച. ഇതു കൂടതെ ,തേനീച്ച, മണിയനീച്ച എന്നിങ്ങനെ വിവിധ തരം ഈച്ചകളുണ്ട്‌. ശവത്തിൽ പോലും മുട്ടയിട്ട് പെറ്റുപെരുകുന്ന ഇനം ഈച്ചകളുണ്ട്. ഈച്ചകളാണ് മനുഷ്യരിൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദവും. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ആവാസ വ്യവസ്ഥയുള്ളതും ഈച്ചകൾക്കാണ്. വെള്ളത്തിൽ കൂടിയും ,ആഹാര പദാർത്ഥങ്ങളിൽ കൂടിയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് ഈച്ചകൾക്കുണ്ട്. വയറിളക്കം , പിള്ളവാതം,ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി ,മഞ്ഞപ്പിത്തം (Hepatits A), ആന്ത്രാക്സ്, ക്ഷയം, കഞ്ജങ്ക്റ്റീവൈറ്റിസ് (കണ്ണുരോഗം) എന്നിവയുടെ രോഗാണുക്കൾ, ചില വിരകളുടെ മുട്ടകൾ എന്നിവ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്.

നിരുപദ്രവികളെന്ന് ഒരു കാലത്ത് കണക്കാക്കിയിരുന്ന ഈച്ചകൾക്ക് രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് സൂക്ഷ്മദർശിയുടെ ആവിർഭാവത്തോടെയാണ്. ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്. കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്തുവും (pulvillus), അതിനു നടുവിലുള്ള പൊള്ള ആയ രോമവും (empodium), അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ യാന്ത്രികമായി (mechanical ) പരത്താൻ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഇത് കൂടാതെ ഈച്ചയുടെ ശര്ദി-വിസർജ്യങ്ങളിലുടെയും രോഗവ്യാപനം സാധാരണമാണ്. ഇവയ്ക്ക് രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരു സംഘം ഗവേഷകർ എട്ട് ഈച്ചകളെ പിടിച്ച് അവയിൽ രോഗാണുക്കളെ പ്രവേശിപ്പിച്ച ശേഷം രോഗാണു വിമുക്തമായ ആഹാരപദാർഥത്തിലേക്കു വിട്ടു. 15 മിന്നിറ്റിനുള്ളിൽ 7000 രോഗാണുക്കൾ ആഹാരപദാർഥത്തിൽ നിന്നും ലഭ്യമായി. അഞ്ചുമണിക്കൂറു കഴിഞ്ഞപ്പോൾ ഈ സംഖ്യ 35 ലക്ഷമായി ഉയർന്നു. ഈച്ചകൾ അവയുടെ കാലുകൾ വഴിമാത്രമല്ല രോഗാണുക്കളെ പരത്തുന്നത്. ആഹാരപദാർഥങ്ങൾ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെ ശരീരത്തിലും കാണാറുണ്ട്. വായിക്കടുത്തുള്ള ഈ സഞ്ചിയിൽ നിന്ന് പിന്നീട് ആഹാരപദാർഥത്തെ ഉദരത്തിലേക്ക് മാറ്റുന്നു. ഈ പ്രക്രിയയിൽ രോഗണുസമ്മിശ്രമായ അല്പം ആഹാരപദാർഥത്തെ വെളിയിൽ തള്ളുന്നു. ഇതുവഴിയും രോഗങ്ങൾ വ്യാപിക്കാറുണ്ടെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. ഈച്ചകളുടെ സാന്നിദ്ധ്യം, ആ സ്ഥലത്തെ മോശപ്പെട്ട മാലിന്യ സംസ്കരണത്തെയും ജനങ്ങളുടെ ശുചിത്വ രാഹിത്യത്തെയും ആണ് സൂചിപ്പിക്കുന്നത്. അത് വഴി രോഗ വ്യാപനത്തിനുള്ള വർദ്ധിച്ച സാദ്ധ്യതയും.

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചകളെ പാടെ നിയന്ത്രിക്കാം. ഇവയുടെ പ്രത്യുത്പാദനം, അഴുകുന്ന ജൈവ വസ്തുക്കളിൽ ആണു. സാനിട്ടരി കക്കുസുകളുടെ ഉപയൊഗവും നല്ല മാലിന്യ സംസകരണ രീതികളും ഈച്ചയുടെ വർദ്ധന തടയും ആഹാരസാധനങ്ങൾ മൂടിവയ്ക്കുകവഴി ഈച്ചശല്ല്യം ഒരു പരിധിവരെ ഒഴിവാക്കാം. കീടനാശിനികളും ഇപ്പോൾ ലഭ്യമാണ്. ഡി. ഡി. റ്റി., ബി. എച്ച്. സി, ഡയൽഡ്രിൽ, ക്ലോർഡേൻ, ഡയാസിനോൻ തുടങ്ങിയ കീടനാശിനികൾ ഉപയോഗിച്ച് ഈച്ചകളെ നിയന്ത്രിക്കാം. പക്ഷെ മിക്ക കീടനാശിനികൾക്കുമെതിരെ ഈച്ചകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണ്‌.